അശാന്തി നിറഞ്ഞ ലോകത്തിന് വിടുതൽ ദൈവത്തിലൂടെ മാത്രം : റവ.ഡോ. അലക്സി ജോർജ്ജ്
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
അടൂർ: അശാന്തി നിറഞ്ഞ ലോകത്തിന് വിടുതൽ ദൈവത്തിലൂടെ മാത്രമേയുള്ളൂവെന്ന് ഡോ. അലക്സി ജോർജ്ജ് പറഞ്ഞു. ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ-കൊട്ടാരക്കര-ശൂരനാട് റീജയനുകളുടെയും ഫെയിത്ത് തിയോളജിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ മണക്കാലയിൽ ആരംഭിച്ച കൺവൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തു പകർന്നു തന്ന സ്നേഹം മനുഷ്യരിലൂടെ ലോകത്തിൽ എല്ലായിടവും പകർന്നാൽ ദേശത്തിന്റെ കൂരിരുട്ട് മാറുമെന്ന് അദ്ദേഹം ഓർപ്പിച്ചു പാസ്റ്റർ റോയി വി ശാമുവേൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർന്മാരായ ഡെന്നി റെജി പി ശാമുവേൽ, ഷിബുജോൺ എന്നിവർ പ്രാർത്ഥിച്ചു റവ. ഡോ. ബോബി മാത്യു പ്രധാന സന്ദേശം അറിയിച്ചു. 'ദൈവത്തെ പ്രസാദിപ്പിക്കന്നവർ ആകുക'(റോമർ 14:18) എന്നതായിരുന്നു തീം.
പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ഏബ്രഹാം ജോസഫ് പാസ്റ്റർ ജോൺസൺ കെ ശാമൂവേൽ പാസ്റ്റർ വി ജെ തോമസ് പാസ്റ്റർ പി വി ചെറിയാൻ, പാസ്റ്റർ കെഎ ഫിലിപ്പ് റവ ഡോ ബി വർഗ്ഗീസ് പാസ്റ്റർ സാം ജി കോശി പാസ്റ്റർ വർഗീസ് ജോഷ്വാ എന്നിവർ തുടർന്നുള്ള സമ്മേളനങ്ങളിൽ പ്രസംഗിക്കും.
ജനു. 12 ന് സംയുക്ത സഭയോഗത്തോടും കർത്തൃമേശയോടും കൂടെ സമാപിക്കും.