പകരം വെക്കാനില്ലാത്ത പ്രിയ യൂജിൻ

പകരം വെക്കാനില്ലാത്ത പ്രിയ യൂജിൻ
യൂജിൻ കോൺസെര
ad
ad
ad

കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട യുജിൻ കോൺസെരയെ റവ.ഡോ.വിത്സൺ ജോസഫ് അനുസ്മരിക്കുന്നു

ആ ഫോൺ കാൾ സന്ദേശം സത്യം ആകരുതെ... അതായിരുന്നു എന്റെ ആ സമയത്തെ പ്രാർത്ഥന. ജൂലൈ 29 ബുധനാഴ്ച രാത്രിയിൽ ഞാൻ കുടുംബമായിട്ട് ഞങ്ങളുടെ ചർച്ചിലെ ഒന്നു രണ്ടു ഭവനം സന്ദർശിക്കുമ്പോൾ, കാറിലോട്ട് കയറി അടുത്ത വീട്ടിലേക്ക് പോകാൻ തുടങ്ങുന്ന സമയത്ത് പെട്ടെന്ന് ഒരു ടെലിഫോൺ കോൾ വന്നു, യൂജിൻ നമ്മെ വിട്ടുപോയി!

നമുക്ക് വിശ്വസിക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു ആ വാർത്ത.

അന്ന് ഉച്ചയ്ക്കും ചർച്ചിലെ ഒരു മോന്റെ ഡ്രൈവിങ് ടെസ്റ്റ്‌ന് ദുബായിൽ ഡ്രൈവിംഗ് സ്കൂളിൽ കൊണ്ടുപോയി വിട്ട് ആ മോന് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയും ലൈസൻസ് കിട്ടിയ സന്തോഷത്തോടെ ആ മോനെ വീട്ടിൽ തിരിച്ചു കൊണ്ടുവരികയും ചെയ്ത യൂജിൻ , ഉച്ചയ്ക്ക് രണ്ടു മണിക്കും ചിലരോടൊക്കെ ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു.

എന്നാൽ പെട്ടെന്ന് ഇങ്ങനെ സംഭവിക്കുന്നത് അല്ലെങ്കില്‍ സംഭവിച്ചത് ഒരിക്കലും നമുക്ക് മനസ്സിലാക്കുവാൻ കഴിയില്ലായിരുന്നു.

ഒരു ഹാർട്ട് അറ്റാക്കിന്റേതായിട്ടുള്ള വിഷയങ്ങളൊന്നും ഞങ്ങളോട് പറഞ്ഞിട്ടുമില്ല, അതിനുമുമ്പ് അങ്ങനെ ഒരു അനുഭവം ഉണ്ടായതായിട്ടും ഞാൻ കേട്ടിട്ടില്ല.

ചർച്ചിന്റെ ഏതു കാര്യത്തിലും വളരെ ആക്ടീവ് ആയിട്ട് പ്രവർത്തിക്കുന്ന ഒരു പ്രിയപ്പെട്ടവനായിരുന്നു യൂജിൻ. ഏത് അർദ്ധരാത്രിയിലും ഏതെങ്കിലും പാസ്റ്ററെ എയർപോർട്ടിൽ നിന്ന് വിളിച്ചു കൊണ്ട് വരണം അല്ലെങ്കിൽ എയർപോർട്ടിൽ കൊണ്ടുവിടണം, പാസ്റ്റന്മാരൊക്കെ കടന്നുവരുമ്പോൾ ഒരു പാസ്റ്ററെ വന്നു കളക്ട് ചെയ്യണം, ഇങ്ങോട്ട് വിളിച്ച് ചോദിക്കും "പാസ്റ്ററേ, ഞാൻ കളക്ട് ചെയ്യണോ?"ചർച്ചിൽ വണ്ടിയില്ലാത്ത പല ആൾക്കാരുണ്ട്, അവരെയൊക്കെ കൊണ്ടുവരികയും കൊണ്ടുവിടുകയും... വളരെ സന്തോഷത്തോടുകൂടി യൂജിൻ ഒരു ശ്രുശൂഷയായിട്ടാണ് ഇതൊക്കെ ചെയ്തുകൊണ്ടിരുന്നത്.

ഒരിക്കലും ഒരു കാര്യത്തിനും നിർബന്ധിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇങ്ങോട്ട് ചോദിച്ച് "ഞാൻ ഇന്നത് ചെയ്യട്ടെ, ഇന്നത് ചെയ്യട്ടെ" എന്ന് പറയും. സാധാരണ എല്ലാ മാസത്തിന്റെയും അവസാനത്തെ മൂന്നു ദിവസം ഉപവാസ പ്രാർത്ഥനയുണ്ട്.

ഈ ഉപവാസ പ്രാർത്ഥനയിൽ ഏതെങ്കിലും ഒരു സെഷനിൽ വന്നില്ലെങ്കിൽ, ഒരു ദിവസം വന്നില്ലെങ്കിൽ, എന്നെ വിളിച്ച് പറയും "പാസ്റ്ററേ, അത്യാവശ്യ കാര്യം ഉണ്ടായതുകൊണ്ട് ഇന്ന് എനിക്ക് വരാൻ പറ്റിയില്ല, അല്ലെങ്കിൽ രാവിലത്തെ സെഷനിൽ വരാൻ പറ്റിയില്ല, എന്നോട് ക്ഷമിക്കണം, തീർച്ചയായിട്ടും ഞാൻ ഇനി അത് റിപ്പീറ്റ് ചെയ്യുകയില്ല" എന്ന് ഇങ്ങോട്ട് വിളിച്ച് പറയും.

ഏതൊരു ആവശ്യത്തിലും, ഏതൊരു കാര്യത്തിലും വളരെ കാര്യമായിട്ട്... അത് കായികമായിട്ട് മാത്രമല്ല, ഏതെങ്കിലും കാര്യങ്ങളിൽ ഭൗതികമായിട്ടും ഏതെങ്കിലും നന്മകളൊക്കെ ആർക്കെങ്കിലുമൊക്കെ ചെയ്യുന്നതിനും ഒരു മടിയും കാണിക്കാത്ത ഒരു വ്യക്തി.

ഞാൻ ഓർക്കുന്നു, 2000-ൽ ഐ.പി.സി. വർഷിപ്പ് സെന്ററിന്റെ ആരംഭത്തിൽ ഇങ്ങനെ ഒരു കുടുംബം ഷാർജയിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. വൈഫിന്റെ പേര് ലിസി യൂജിൻ, അവരുടെ വിവാഹം നടന്നത് 1997-ൽ ആണെന്നാണ് എന്റെ ഓർമ്മ.

ആ സമയത്ത് യൂജിൻ ഇവിടെയുണ്ട്. ലിസി 2000-ൽ ഷാർജയിലേക്ക് വന്നു. 2000-ന്റെ പകുതിയോടെ ഇങ്ങനെ ഒരു കുടുംബം വന്നിട്ടുണ്ട് എന്ന് അറിഞ്ഞ് ഞാനും പാസ്റ്റർ സി.ജെ. സോമനും—നമ്മുടെ ചർച്ചിന്റെ തുടക്കം കുറിക്കുന്ന ദിവസങ്ങളാണ്—

ഷാർജയിലുള്ള ഇവരുടെ ഭവനത്തിൽ പലപ്രാവശ്യം കടന്നുപോയി. ലിസി കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ, മറൈൻ എഞ്ചിനീയറിംഗിന് ഡൽഹിയിൽ പഠിക്കുമ്പോൾ അവിടെവച്ച് രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് ഒരു വിശ്വാസത്തിന്റെ അനുഭവത്തിലേക്ക് വന്നു. യൂജിന്റെ കുടുംബാംഗങ്ങൾ ആരും തന്നെ ഇങ്ങനെ ഒരു വിശ്വാസത്തിന്റെ അനുഭവത്തിലില്ല.

സഹോദരന്മാർ ധാരാളം പേരുണ്ട്, നല്ല ബിസിനസും കാര്യങ്ങളുമൊക്കെ ചെയ്യുന്നവരാണ്.

എന്നാലും എല്ലാവരും അങ്ങനെ ഒരു അനുഭവത്തിൽ... ഒരു വിശ്വാസ ജീവിതമല്ല, കത്തോലിക്കാ പശ്ചാത്തലത്തിൽ അവർ ഉറച്ചുനിൽക്കുന്നവരായിരുന്നു.

എന്നാൽ ഞാനും സോമൻ പാസ്റ്ററും പലപ്രാവശ്യം ആ ഭവനത്തിൽ കടന്നുചെന്ന് കർത്താവിനെക്കുറിച്ച്, ബൈബിളിൽ നിന്നൊക്കെയുള്ള പല കാര്യങ്ങൾ ഷെയർ ചെയ്യുകയും ഒക്കെ ചെയ്ത ആ ദിവസങ്ങൾ ഞാൻ ഓർക്കുന്നു.

അന്നുമുതൽ അവർ ആരാധനയ്ക്ക് രണ്ടുപേരും ആരാധനയ്ക്ക് വരുവാൻ തുടങ്ങി. പലപ്പോഴും നിർബന്ധിക്കണമായിരുന്നു, എന്നാൽ അല്പം കഴിഞ്ഞ് സന്തോഷത്തോടെ വരാൻ തുടങ്ങി.

2002-ൽ ആണ് എന്റെ ഓർമ്മ, യൂജിൻ സ്നാനമേറ്റത്. എന്നാൽ അതിനുശേഷം ചില ദിവസങ്ങളിലൊക്കെ ജോലിയും ബിസിനസുമായിട്ടുള്ള ബന്ധത്തിൽ മറ്റ് ചില ചർച്ചുകളിൽ പോയി, പിന്നെ ദുബായിൽ ഫിലദെൽഫിയ ചർച്ചിലായിരുന്നു കുറെ വർഷങ്ങൾ. മകൻ എഫ്രേം, വളരെ അനുഗ്രഹിക്കപ്പെട്ട ഒരു പൈതൽ.

യൂജിൻ-ലിസിയുടെ ഏക മകനാണ്. തിരുവനന്തപുരത്തുവച്ചാണ് സ്നാനമേറ്റത്, പതിമൂന്നാമത്തെ വയസ്സിലാണെന്ന് തോന്നുന്നു. മോൻ ഇപ്പോൾ കാനഡയിലാണ്.

ഞാൻ ഓർക്കുന്നു, ചില വർഷങ്ങൾക്ക് മുമ്പ് ഞാൻ യുണൈറ്റഡ് പെന്തകോസ്റ്റ് ഫെലോഷിപ്പിന്റെ (UPF) പ്രസിഡന്റ് ആയിരുന്ന ആ ടീമിൽ എന്നോടൊപ്പം സെക്രട്ടറിയായിരുന്നത് യൂജിൻ ആയിരുന്നു.

അന്നായിരുന്നു വാസ്തവത്തിൽ ഈ സ്റ്റുഡന്റ്സ് ക്യാമ്പ് ഒക്കെ ആരംഭിച്ചത്, ആ വർഷമായിരുന്നു. വളരെ ആക്ടീവ് ആയിട്ട് ആ കാര്യങ്ങളിൽ അന്നും ഇന്നും പ്രവർത്തിച്ചുകൊണ്ടിരുന്നു. യു.പി.എഫിന്റെ എക്സിക്യൂട്ടീവ് ആയിട്ട് പല ടീമിൽ നിന്നിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ചില വർഷങ്ങൾക്ക് മുമ്പാണ് വീണ്ടും ഞങ്ങളുടെ, അല്ലെങ്കിൽ ഐപിസി. വർഷിപ്പ് സെന്റർ ചർച്ചിലേക്ക് വീണ്ടും മടങ്ങിവന്നത്.

എപ്പോഴും എന്നോട് പറയും, "ഞാനാണ് ആത്മീയ പിതാവ്, വിശ്വാസത്തിലേക്ക് കൊണ്ടുവന്ന ആൾ ഞാനാണ്, ഞാൻ അതൊരിക്കലും മറക്കുകയില്ല."

കാലാകാലങ്ങളിൽ B.Th., M.Div. എന്നീ ബിരുദങ്ങളും നേടി, ദൈവ ശാസ്ത്രത്തിൽ നല്ല ജ്ഞാനം യൂജിന് ഉണ്ടായിരുന്നു.

നാട്ടിൽ ചില സെന്ററിനെയൊക്കെ സ്പോൺസർ ചെയ്തു, നല്ല ചില സുവിശേഷ പ്രവർത്തനങ്ങൾ ചെയ്തു.

ഫിലദെൽഫിയ ചർച്ചിലെ പാസ്റ്റർ ഗീവർഗീസ് അച്ചനോടൊപ്പം പല സ്ഥലങ്ങളിൽ, പല ഏരിയ പ്രയർ, പല ക്യാമ്പ് മീറ്റിംഗുകൾ ഒക്കെ ലീഡ് ചെയ്ത ആ ദിവസങ്ങൾ ഞാൻ ഓർക്കുന്നുണ്ട്.

കർത്താവിനുവേണ്ടി ഓടുവാനും അധ്വാനിക്കുവാനും യാതൊരു മടിയും കാണിക്കാത്ത, വളരെ സന്തോഷത്തോടെ എല്ലാ കാര്യങ്ങളിലും നിറഞ്ഞു നിന്ന ഒരു പ്രിയപ്പെട്ടവനായിരുന്നു.

എന്നാൽ കഴിഞ്ഞ ബുധനാഴ്ച അത് സംഭവിച്ചത്, ഞാൻ ഓർപ്പിച്ചല്ലോ, വിശ്വസിക്കാൻ കഴിയുന്നതിലപ്പുറമാണ്. എനിക്ക് എടുത്തുപറയുവാനുള്ളത്, പകരം വെക്കുവാൻ വേറൊരാളില്ല എന്നത് ഞാൻ പലപ്രാവശ്യം വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞ കാര്യമാണ്, വാസ്തവമായിട്ടുള്ള ഒരു കാര്യമാണ്. തീർച്ചയായിട്ടും ആ കുടുംബത്തെ കർത്താവ് ആശ്വസിപ്പിക്കട്ടെ.

പ്രിയ ലിസിയെ, പ്രിയ മോൻ എഫ്രേമിനെ സർവ്വശക്തനാകുന്ന ദൈവം സകല ആശ്വാസങ്ങളും നൽകി മാനിക്കട്ടെ.

അത് മാത്രമല്ല, പ്രിയപ്പെട്ടവരുടെ കുടുംബം...കുടുംബാംഗങ്ങൾ പലരും യഥാർത്ഥമായിട്ടുള്ള സത്യത്തിലേക്ക് വരണം.

അതിനായി നമുക്ക് പ്രാർത്ഥിക്കാം. ദൈവത്തിന്റെ വലിയ പ്രവർത്തി ആ വിഷയത്തിന്മേൽ വെളിപ്പെടട്ടെ.

 ഞങ്ങളുടെ സഭയുടെ പേരിൽ, ഐപിസി വർഷിപ്പ് സെന്ററിന്റെ പേരിൽ, ഷാർജ വർഷിപ്പ് സെന്റർ, ഐ.പി.സി. യു.എ.ഇ. റീജിയൻ, യു.പി.എഫ്, ഞങ്ങളുടെ കുടുംബത്തിന്റെ പേരിലുള്ള എല്ലാ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

ഉയർപ്പിന്റെ പൊൻപുലരിയിൽ പ്രിയ യൂജിനെ വീണ്ടും മുഖാമുഖമായി കാണാൻ കഴിയും എന്നുള്ള വലിയ പ്രത്യാശ...

ആ പ്രത്യാശയാൽ എല്ലാവരെയും നിറയ്ക്കട്ടെ, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

റവ.ഡോ.വിത്സൺ ജോസഫ് (പ്രസിഡന്റ്, ഐ.പി.സി. യു.എ.ഇ. റീജിയൻ, സീനിയർ പാസ്റ്റർ, ഐ.പി.സി. വർഷിപ്പ് സെന്റർ, ഷാർജ)