ഒപിഎ നാഷണൽ കോൺഫ്രൻസ്  നവം.28 ന് മസ്കറ്റിൽ


ഒപിഎ നാഷണൽ കോൺഫ്രൻസ്  നവം.28 ന് മസ്കറ്റിൽ

വാർത്ത: സന്തോഷ് തങ്കച്ചൻ (മസ്‌ക്കറ്റ്)

മസ്‌ക്കറ്റ്: പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് (OPA) സഭയുടെ 26-മത് നാഷണൽ കോൺഫ്രൻസ് നവം. 28 ന് മസ്കറ്റിലെ ഗാല ചർച്ച് കോംപൗണ്ടിലുള്ള ബോഷർ ഹാളിൽ  നടക്കും. OPA സഭാംഗങ്ങളുടെ ഏറ്റവും വലിയ ആത്മിക സംഗമമാണിത്.

സഭാ പ്രസിഡൻ്റ് പാസ്റ്റർ രാജൻ ജോർജ്  ഉദ്ഘാടനം നിർവഹിക്കും.പാസ്റ്റർ റെജി മാത്യു മുഖ്യ പ്രസംഗകനായിരിക്കും.

കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ, ശുശ്രൂഷന്മാർ എന്നിവർക്കായി വിവിധ സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. സഭാ കൗൺസിൽ സെക്രട്ടറി പി.എസ് അലക്സാണ്ടറിന്റെ നേതൃത്വത്തിൽ കോൺഫ്രൻസിനായി വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.  

വാർത്ത: സന്തോഷ് തങ്കച്ചൻ (മസ്‌ക്കറ്റ്)

Santhosh Thankachan

(Muscat)