വാഹനാപകടം: പാസ്റ്റർ പ്രദീപ് പ്രസാദിൻ്റെ മാതാപിതാക്കൾ ആശുപത്രിയിൽ
തിരുവല്ല : ഗുഡ്ന്യൂസ് പാലക്കാട് ചാപ്റ്റർ സജീവ പ്രവർത്തകനും ഗുഡ്ന്യൂസ് ടി.വി ആൻഡ് പബ്ലിക് റിലേഷൻസ് കോർഡിനേറ്ററുമായ പാസ്റ്റർ പ്രദീപ് പ്രസാദ് മണ്ണാർക്കാടിൻ്റെ മാതാപിതാക്കൾ വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ .
എറണാകുളത്ത് നിന്ന് ചിറ്റാറിലെക്കുള്ള യാത്രയിക്കടയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. പത്തനംതിട്ട ചിറ്റാർ ഫിലാഡെൽഫിയ സഭാംഗമായ പീറ്റർ പ്രസാദ് ( 76) മാതാവ് ജയിനമ്മ (71) എന്നിവർ ഇപ്പോൾ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. ശക്തമായ ഇടിയിൽ മാതാവിൻ്റെ മുക്കിന്റെ എല്ല് ,താടിയെല്ല് എന്നിവക്ക് ഗുരുതര പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
ഇരുവരുടെയും പൂർണ്ണ സൗഖ്യത്തിനായി പ്രത്യേക പ്രാർഥന അഭ്യർത്ഥിക്കുന്നു.