ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് വുമൺസ് ഫെല്ലോഷിപ്പ് : ഏകദിന സമ്മേളനം നടന്നു
ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് വുമൺസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഏകദിന കൗൺസിലിംഗ് സെഷൻ ഐപിസി എബനേസർ, ആലപ്പുഴ സഭയിൽ നടന്നു.
ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് ചാണ്ടി അദ്ധ്യക്ഷത നിർവഹിച്ചു. ഐപിസി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിച്ചു.
പ്രശസ്ത ഫാമിലി കൗൺസിലർ ഡോ.ഗ്രേസ് ലാൽ, കോട്ടയം "കുടുംബ ജീവിതത്തിലെ വെല്ലുവിളികളും, പരിഹാരമാർഗങ്ങളും" എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.
ഡിസ്ട്രിക്ട് വുമൺസ് ഫെല്ലോഷിപ്പ് ഭാരവാഹികളായ ആനി തോമസ്, ബേബിക്കുട്ടി തോമസ്, ഗ്രേസിക്കുട്ടി വർഗീസ്, അച്ചാമ്മ മാത്യു, സുരുചി പ്രസന്നൻ എന്നിവർ നേതൃത്വം നൽകി.