'എക്വിപ്പ് & എംപവർ' കോൺഫറൻസ് ജൂലൈ 3 മുതൽ

'എക്വിപ്പ് & എംപവർ' കോൺഫറൻസ് ജൂലൈ 3 മുതൽ

വാർത്ത: പാസ്റ്റർ പി.സി സേവ്യർ യു.കെ

ലണ്ടൻ: വാറ്റ്ഫോർഡ് വേഡ് ഓഫ് ഹോപ്പ് ബെഥേസ്ദ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 'എക്വിപ്പ് & എംപവർ' എന്ന പേരിൽ സ്പെഷ്യൽ കോൺഫറൻസ് ജൂലൈ 3, 4, 5 (വെള്ളി, ശനി, ഞായർ) തീയതികളിൽ ലണ്ടനിലും വാറ്റ്‌ഫോർഡിലുമായി നടക്കും.

പാസ്റ്റർ സാജു മാവേലിക്കര കോൺഫറൻസിൽ പ്രസംഗിക്കും. 

ജൂലൈ 3, വെള്ളി വൈകിട്ട് 6.30 മുതൽ ലണ്ടൻ വെംബ്ലിയിലുള്ള സെന്റ് ജോൺസ് കമ്മ്യൂണിറ്റി സെന്ററിലാണ് ആദ്യദിന യോഗം.

 ജൂലൈ 4, ശനി രാവിലെ 10.30 നും  വൈകിട്ട് 6.30 നും വാറ്റ്‌ഫോർഡിലെ ക്രോക്സ്ലി ഗ്രീൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ  ശനിയാഴ്ചത്തെ സെഷനുകൾ നടക്കും.

ജൂലൈ 5, ഞായർ പ്രത്യേക ആരാധന ക്രോക്സ്ലി ഡാൻസ് സ്കൂളിൽ  നടക്കും.

 വിവരങ്ങൾക്ക്: പാസ്റ്റർ ജോൺസൺ ജോർജ് (07852304150), പാസ്റ്റർ സാം ജോൺ (07435372899)