ജാഗ്രത! പാസ്റ്റർമാരെ ലക്ഷ്യമിട്ട് വൻ സാമ്പത്തിക-ഫോൺ ഹാക്കിംഗ് തട്ടിപ്പ്
ഗുജറാത്തിന്റെ പേരിൽ വ്യാജ ഇൻവോയിസുകളുമായി തട്ടിപ്പുസംഘം സജീവം
ഗാന്ധിനഗർ: കേരളത്തിലും പുറത്തുമുള്ള മലയാളി പാസ്റ്റർമാരെയും വിശ്വാസികളെയും പ്രധാനമായി ലക്ഷ്യമിട്ട് വ്യാജ സന്ദേശങ്ങളിലൂടെയും വ്യാജ മെഡിക്കൽ ഇൻവോയിസുകളിലൂടെയും (Tax Invoice) സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘം സജീവമെന്ന് മുന്നറിയിപ്പ്. ഗുജറാത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന ദൈവദാസന്മാരെയാണ് തട്ടിപ്പുകാർ കൂടുതലായി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ അനേകർക്ക് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. തുടക്കത്തിൽ ഭാര്യ സയാമീസ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനെ തുടർന്ന് മിസ് കാര്യേജ് സംഭവിച്ച് ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞാണ് ഇവർ സന്ദേശങ്ങൾ അയക്കുന്നത്. പിന്നീട് ഭാര്യ അത്യാസന്ന നിലയിലാണെന്നും മരിച്ചു എന്നും പറഞ്ഞ് സന്ദേശങ്ങൾ അയച്ച് സഹതാപം സൃഷ്ടിച്ച് വീണ്ടും പണം തട്ടാനും ഇവർ ശ്രമിക്കുന്നതായി വ്യക്തമായിട്ടുണ്ട്.
വ്യാജ മെഡിക്കൽ ബില്ലുകളും തട്ടിപ്പ് രീതിയും:
സഹതാപം സൃഷ്ടിക്കുന്ന സന്ദേശങ്ങൾക്ക് പുറമെ, 'യശോധ മെഡിക്കോസ്' (Yashoda Medicos) എന്ന പേരിൽ നിർമ്മിച്ച വ്യാജ മെഡിക്കൽ ബില്ലുകളും (Tax Invoice) ഇവർ പ്രചരിപ്പിക്കുന്നുണ്ട്
- വ്യാജ ബില്ലിലെ വിവരങ്ങൾ: സാറ (Sarah) എന്ന രോഗിയുടെ പേരിൽ 'Anti D Immunoglobulin', 'Glubocel VF 10 mg Injection' എന്നീ വിലകൂടിയ മരുന്നുകൾ വാങ്ങിയതായി കാണിച്ച് 25,399.14 രൂപയുടെ വ്യാജ ബില്ലാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്.
വ്യാജ മേൽവിലാസം: ബില്ലിൽ സെക്ടർ 6-ലെ മെഡിക്കൽ ആശുപത്രി എന്നും, ഗാന്ധിനഗർ സെക്ടർ 16-ൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ ഷോപ്പ് എന്നുമാണ് നൽകിയിരിക്കുന്നത്. എന്നാൽ ഗാന്ധിനഗർ സെക്ടർ 16-ൽ ഇത്തരത്തിലൊരു മെഡിക്കൽ ഷോപ്പ് പ്രവർത്തിക്കുന്നില്ല. - തട്ടിപ്പുകാർ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശം (Sample):
"She is my wife sarah I need the hospital address. Hospital name - city care hospital, Address - Ahmedabad Gandhinagar Gujarat. Consulting doctor / Pastor after the baby miscarriage right now suddenly the doctor said to purchase some medicine for my wife. Doctor said if I get that medicine she will be recovered soon and doctor will not put my wife on ventilator. But our church offering and personal savings are finished in hospital. That medicine cost is only 35000₹ / 7827310045 Dr Rajesh Kumar. Address - Sector 6/D, Plot 1283, opposite Zaverchand Meghani Circle, Sector 6, Gandhinagar, Gujarat 382006. Church name - church of God ministries.
Canara Bank A/C Details:
Account Number: 110283089504
Account Holder Name: GOMZI
IFSC Code: CNRB0019046" - യാഥാർത്ഥ്യവും വസ്തുതകളും:
ആശുപത്രിയും ഡോക്ടറും വ്യാജം: ഗാന്ധിനഗർ സെക്ടർ 6-ൽ 'സിറ്റി കെയർ ഹോസ്പിറ്റൽ' എന്നൊരു ആശുപത്രിയോ 'ഡോ. രാജേഷ് കുമാർ' എന്ന ഡോക്ടറോ ഇല്ല. അവിടെ 'നമോസ്തുതി' എന്ന ആശുപത്രിയും ചില ചെറിയ ക്ലിനിക്കുകളും മാത്രമാണുള്ളത്. (തൊട്ടടുത്താണ് ഗാന്ധിനഗറിലെ പ്രധാന മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്). - വ്യാജ സഭയും വ്യക്തിയും: ഗാന്ധിനഗറിലോ അഹമ്മദാബാദിലോ 'ഗോംസി' (GOMZI) എന്ന പേരിൽ ഒരു ദൈവദാസനോ വ്യാജ സന്ദേശത്തിൽ പറയുന്ന രീതിയിലുള്ള സഭയോ പ്രവർത്തിക്കുന്നില്ല.
- തട്ടിപ്പ് അക്കൗണ്ടും ഫോൺ ഹാക്കിംഗും: സഭയുടെയും മിഷൻ പ്രവർത്തനങ്ങളുടെയും പേര് ദുരുപയോഗം ചെയ്ത് കനറ ബാങ്കിന്റെ GOMZI എന്ന അക്കൗണ്ടിലേക്കാണ് തുക ആവശ്യപ്പെടുന്നത്. കൂടാതെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ ഫോൺ ഹാക്ക് ചെയ്യാനും സാമ്പത്തിക തട്ടിപ്പ് നടത്താനും സാദ്ധ്യതയുണ്ട്.
- പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ: ഫോൺ വിളിക്കരുത് / പണം അയക്കരുത്: ഈ സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന നമ്പറുകളിലേക്ക് വിളിച്ച് നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാനുള്ള അവസരങ്ങൾ തട്ടിപ്പുകാർക്ക് ഒരുക്കി നൽകരുത്. ഓൺലൈൻ വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ യാതൊരു കാരണവശാലും പണം അയച്ചു കൊടുക്കരുത്.
- ലിങ്കുകളും മെസ്സേജുകളും: അപരിചിതരിൽ നിന്ന് ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിലോ ബില്ലുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക. ഫോൺ ഹാക്കിംഗ് ഭീഷണികൾ ഒഴിവാക്കാൻ സെറ്റിംഗ്സുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
- സൈബർ സെല്ലിൽ പരാതിപ്പെടുക: ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായോ തട്ടിപ്പിനിരയായതായോ സംശയം തോന്നിയാൽ എത്രയും വേഗം സൈബർ സെല്ലിലോ (1930) ബന്ധപ്പെട്ട പോലീസ് അധികാരികളെയോ വിവരം അറിയിക്കുക.
പാസ്റ്റർ സാം തോമസ്, ഗാന്ധിനഗർ (ഗുഡ്ന്യൂസ് റിപ്പോർട്ടർ): 9819190840
Advertisement








































































