വി. ബി. എസ് & ടീൻ ചലഞ്ച് ഏപ്രിൽ 20 മുതൽ കേളകത്ത്

വി. ബി. എസ് & ടീൻ ചലഞ്ച് ഏപ്രിൽ 20 മുതൽ കേളകത്ത്

കേളകം: കേളകം മേഖലയിലുള്ള സഭകളെ ഉൾപ്പെടുത്തിക്കൊണ്ട് കൊച്ചുകുട്ടികൾക്കും കൗമാരക്കാർക്കുമായി കേളകം CGPF സംഘടിപ്പിക്കുന്ന VBS & ടീൻ CHALLENGE ഏപ്രിൽ 20,21,22 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ കേളകം AG സഭയിൽ നടക്കും. ICPF ന്റെ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന സെൽവസിംഗ് വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. കേളകം CGPF യൂണിറ്റ് ഭാരവാഹികളായ പാസ്റ്റർസ് ഷാജി ജോർജ്, കുര്യാക്കോസ്, ജോസുകുട്ടി എന്നിവരും AG സഭാശുശ്രൂഷകൻ പാസ്റ്റർ ശശി ജോസഫും പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.

Advertisement