എജിഐഎഫ്എന്‍എ 2024 ലോക്കല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു

എജിഐഎഫ്എന്‍എ 2024 ലോക്കല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു

ന്യൂയോർക്ക്: 2024 ആഗസ്റ്റ് 1 - 4 വരെ ന്യൂയോര്‍ക്കിലെ എല്ലെന്‍വില്ലില്‍ ഹോണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന 26-ാമതു എജിഐഎഫ്എന്‍എ കോണ്‍ഫറന്‍സിന്‍റെ ലോക്കല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഫെബ്രുവരി 24 നു ന്യൂയോര്‍ക്ക് ക്രൈസ്റ്റ് അസംബ്ലി ഓഫ് ഗോഡില്‍ നടന്ന യോഗത്തില്‍ എ ജി ഈസ്റ്റേണ്‍ റീജിയണിലെ സഭകളില്‍നിന്നുള്ള ശുശ്രൂഷകരും പ്രതിനിധികളും പങ്കെടുത്തു. 

പാസ്റ്റര്‍ മനോജ് തോമസ്, ഡേവിഡ് കട്ടക്കയം (ലോക്കല്‍ കോ-ഓര്‍ഡിനേറ്റര്‍സ്), ജേക്കബ് കൊച്ചുമ്മന്‍ (ലോക്കല്‍ സെക്രട്ടറി), ജോര്‍ജ് ചാക്കോ (ലോക്കല്‍ ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വിവിധ ഡപ്പാര്‍ട്ട്മെന്‍റുകളിലെ കോര്‍ഡിനേറ്റര്‍മാരെയും തിരഞ്ഞെടുത്തു. 

നാഷണല്‍ കണ്‍വീനര്‍ റവ. ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ജോര്‍ജ് പി. ചാക്കോ ആമുഖ സന്ദേശം നല്‍കി. റവ. കെ. കെ. സാമുവേല്‍, റവ. വില്‍സണ്‍ ജോസ്, റവ. കെ.പി. ടൈറ്റസ് എന്നിവരും പ്രസംഗിച്ചു. ജോമോന്‍ ഗീവര്‍ഗീസ്, സന്തോഷ് ഏബ്രഹാം എന്നിവര്‍ ഗാനശുശ്രുഷക്കു നേതൃത്വം നല്‍കി. കോണ്‍ഫറന്‍സ് ലോജിസ്റ്റിക്സ് ഡയറക്ടര്‍ പാസ്റ്റര്‍ ജോര്‍ജ് ഏബ്രഹാം, ജനറല്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. സണ്ണി എ. മാത്യൂസ്, ഇംഗ്ലീഷ് സെഷൻ കോഓർഡിനേറ്റർ ലിജി കുരിയൻ എന്നിവര്‍ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിച്ചു.

agifna2024.org വെബ്സൈറ്റ് ല്‍ കൂടുതല്‍ വിവരങ്ങളും ഓണ്‍ലൈന്‍ റെജിസ്ട്രേഷനും ലഭ്യമാണ്.

Advertisement