പ്രായം ഒരു പ്രശ്നമേയല്ല; താരമായി ചിന്നമ്മ ജോർജ്ജ് കോലത്ത്

പ്രായം ഒരു പ്രശ്നമേയല്ല; താരമായി ചിന്നമ്മ ജോർജ്ജ് കോലത്ത്

ന്യൂയോർക്ക് : 80 പിന്നിട്ട ചിന്നമ്മ ജോർജ്ജ് കോലത്തിനു പ്രായം ഒരു പ്രശ്നമല്ല. പ്രായമായി ഓർമ്മ നഷ്ട്ടപെട്ടു എന്ന് പറഞ്ഞു പിന്നോട്ട് പോകുന്ന നമ്മുടെ സഭകളിലെ അച്ചായന്മാർക്കും അമ്മമമാർക്കും ഒരു മാതൃകയാണ് ചിന്നമ്മ അമ്മച്ചി. പ്രായത്തെ വകവെയ്ക്കാതെ 140 വാക്യങ്ങൾ റെഫറൻസ് ഉൾപ്പെടെ കൃത്യതയോടെ എഴുതി ന്യൂയോർക്കിൽ താരമായിരിക്കുകയാണ് പാലക്കാടുകാരിയായ, പരേതനായ കോലത്ത്  ഡോ. കെ.എം ജോർജിന്റെ ഭാര്യ, ചിന്നമ്മ ജോർജ്. ന്യൂയോർക്ക് ക്രൈസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് സഭയെ പ്രതിനിധീകരിച്ച് വാക്യ മത്സരത്തിൽ പങ്കെടുത്ത ചിന്നമ്മ ജോർജ് വിവിധ റൗണ്ടുകളായി നടന്ന ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അമ്മച്ചി ശ്രദ്ധേയമായത്.  

ഓരോരുത്തരുടെയും ജന്മദിന ആഘോഷവേളയിൽ, അവരുടെ പ്രായത്തിന്റെ  അത്രയും എണ്ണം വാക്യങ്ങൾ പഠിക്കാൻ 
അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സവിശേഷ രീതിയും അമ്മച്ചിക്കുണ്ട്. 'പുതിയ തലമുറ ബൈബിൾ വായിക്കുന്നത് നിർത്തരുത്, അത് ദൈനംദിന വെല്ലുവിളിയായിരിക്കണം, ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ജീവിതം നയിക്കാൻ നിങ്ങൾക്ക് ആ വായന ശക്തി നൽകും' എന്ന് യുവജനങ്ങളെ അമ്മച്ചി ഇടയ്ക്ക് ഇടയ്ക്ക് ഓർമിപ്പിക്കാറുണ്ട്. 
 പ്രായം ഒരു പ്രശ്നമേയല്ല; എന്നാൽ എന്തിനും അർപ്പണമനോഭാവം മാത്രം മതി.” എന്ന്  ഓർമിപ്പിക്കുകയാണ് ചിന്നമ്മ ജോർജ്ജ് കോലത്ത്.

Advertisement