കുന്നംകുളം യുപിഎഫ് :  കൺവൻഷനും ഗാന സന്ധ്യയും

കുന്നംകുളം യുപിഎഫ് :  കൺവൻഷനും ഗാന സന്ധ്യയും

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് ഞായർ വൈകീട്ട് 6 മണിക്ക് 42 മത് വാർഷിക കൺവൻഷനും സംഗീത സന്ധ്യയും 'ഗുഡ്ന്യൂസ് -2024' എന്നേ പേരിൽ കുന്നംകുളം ടൗൺ ഹാളിൽ നടക്കും. 

ശ്രീയേശു നാമം, അത്ഭുതമേശുവിൻ നാമം, അൽപ്പകാലം മാത്രം, എന്നീ അനശ്വര ഗാനങ്ങളുടെ രചയിതാവായ പഴഞ്ഞി സ്വദേശിയായ പാസ്റ്റർ. കെ വി ജോസഫ് (ഇട്ട്യേര ഉപദേശി) യുടെ ഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കും

പാസ്റ്റർ സാം വർഗ്ഗീസ്(ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യും. ഇവാ. വിൻസെന്റ് ചാർളി(റിട്ട ജില്ലാ ജെഡ്ജി ) മുഖ്യസദ്ദേശം നൽകും.ഡോ. സാജൻ ( യു .പി.എഫ്. ജനറൽ പ്രസിഡന്റ്) ആദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബ്രദർ അഗസ്റ്റിൻ കെ മാത്യു(രാജപുരം) ഗാനാവതരണം നടത്തും. ഇവാ. ജെയ്സൺ ജോബിൻ്റെ നേതൃത്യത്തിലുള്ള ഫേവറേറ്റ് തൃശൂർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. 

പാസ്റ്റർമാരായ എം.ജി ഇമ്മാനുവേൽ,  സി.സി. ബാബു, ഇ.ജി ജോസ്, പി.വി ജോൺസൺ( ചെയർമാൻ), എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പാസ്റ്റർ അനിൽ തിമോത്തി( ജനറൽ സെക്രട്ടറി), പാസ്റ്റർ ജോണി.പി.ജെ (സെക്രട്ടറി), ട്രഷറർ: ബ്രദർ: ബിനോയി ഇമ്മട്ടി എന്നിവർ നേതൃത്വം നൽകും.