ഐഎജിയുകെ & യുറോപ്പിന്റെ കോൺഫ്രൻസ് മാർച്ച് 15 മുതൽ

ഐഎജിയുകെ & യുറോപ്പിന്റെ കോൺഫ്രൻസ് മാർച്ച് 15 മുതൽ

17 മത്‌ ഐ എ ജി യൂ കെ & യൂറോപ്പ് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കവൻട്രി : ഐഎജിയുകെ & യുറോപ്പിന്റെ കോൺഫ്രൻസ് മാർച്ച് 15 മുതൽ 17 വരെ കവൻട്രിയിലെ റെഡ്‌റോസ് അരീനയിൽ നടക്കും.  ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും. 

 പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് മുഖ്യസന്ദേശം നൽകും. വർഷിപ്പ് ലീഡർ ബ്രദർ അനിൽ അടൂർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

യൂത്ത് മീറ്റിംഗ്, കുഞ്ഞുങ്ങൾക്കായുള്ള പ്രത്യേക സെക്ഷൻ, ലേഡീസ് മീറ്റിംഗ് എന്നിവ നടക്കും.

 പാസ്റ്റർ ജിജി തോമസ് ചെയർമാനായും, പാസ്റ്റർ ജിനു മാത്യു കോൺഫ്രൻസ് കൺവീനറായും , പാസ്റ്റർ ലിജോ ജോൺ കോൺഫ്രൻസ് കോഓർഡിനേറ്ററായും , ബ്രദർ ലിനോ പി ജോൺ കോൺഫ്രൻസ് ലോക്കൽ കോഓർഡിനേറ്ററായും പ്രവർത്തിച്ചു വരുന്നു.