സുവിശേഷയോഗവും സംഗീതവിരുന്നും
തൃശൂർ :ഫുൾ ഗോസ്‌പൽ ചർച്ച് വട്ടായി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവിശേഷയോഗവും സംഗീതവിരുന്നും ഏപ്രിൽ 10 വെള്ളി മുതൽ 12 ഞായർ വരെ ചർച്ച് ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകീട്ട് 6ന് പൊതുയോഗം.
സഭാ പ്രസിഡന്റ് പാസ്റ്റർ ദാനിയേൽ ഐയ്രൂർ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ലയണൽ ദാനിയേൽ, ഡോ. കെ. പി. സജി, പാസ്റ്റർ റെജി മാത്യു, ക്രിസ്പിൻ അച്ചൻ എന്നിവർ പ്രസംഗിക്കും. ഇവാ. ജിജോ ഹെബ്രോൺ നയിക്കുന്ന മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ബെൻ റോജർ, രാജു കെ. എ, ബെന്നി പി. പി തുടങ്ങിയവർ നേതൃത്വം നൽകും.

