ഫിസിക്സിൽ ഡോക്ടറേറ്റ് നേടി സിഞ്ചുമോൾ കെ. രാജൻ

ഫിസിക്സിൽ ഡോക്ടറേറ്റ് നേടി സിഞ്ചുമോൾ കെ. രാജൻ

കുമളി: ഫിസിക്സിൽ ഡോക്ടറേറ്റ് നേടി കുമളി സ്വദേശിനി സിഞ്ചുമോൾ കെ രാജൻ. ഇലക്ട്രോണിക് നോസ് ടെക്നോളജി ഉപയോഗപ്പെടുത്തി വിഷ വാതകങ്ങളുടെ മിശ്രിതത്തെ വേർതിരിച്ചെടുത്ത ഗവേഷണത്തിനാണ് ഭാഭ അറ്റോമിക് റിസർച്ച് സെന്റർ, മുംബയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അതിരമ്പുഴ സ്കൂ‌ൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വിഭാഗം അധ്യാപികയാണ് സിഞ്ചു. കുമളി കൂന്തലിൽ വീട്ടിൽ രാജൻ കെ. കെ യുടെയും ജൈനമ്മ രാജൻ്റെയും മകളാണ്. കായംകുളം ഐപിസി ഫെയ്ത്ത് വർഷിപ് സെൻ്റർ അംഗമാണ്. ഭർത്താവ് - അനുപ് രാധാകൃഷ്‌ണൻ, സഹോദരി -സിൽവിയമോൾ കെ ആർ.