കുന്നംകുളം യുപിഫ് കൺവെൻഷൻ ജനു.24 മുതൽ

കുന്നംകുളം :കുന്നംകുളത്തും സമീപപ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ ഐക്യ വേദിയായ കുന്നംകുളം യു പി ഫ് ന്റെ 43-മത് വാർഷിക കൺവെൻഷൻ ജനു. 24,25,26 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വടക്കാഞ്ചേരി റോഡിലുള്ള സുവാർത്ത നഗറിൽ നടക്കും.
പാസ്റ്റർമാരായ കെ. ജെ. തോമസ്, ഫെയ്ത് ബ്ലെസ്സൻ, കെ. കെ. മാത്യു, അനീഷ് ഏലപ്പാറ, സിസ്റ്റർ ലില്ലികുട്ടി സാമുവൽ എന്നിവർ പ്രസംഗിക്കും. യുപിഫ് മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും.
യു പി ഫ് പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ ഉദ്ഘാടനം നിർവഹിക്കും. എല്ലാ ദിവസവും വൈകീട്ട് 6 ന് പൊതുയോഗം, ശനി രാവിലെ 10.30 ന് സഹോദരി സമ്മേളനം, ഞായർ രാവിലെ 10 ന് സംയുക്ത സഭായോഗം എന്നിവ നടക്കും.