ഐപിസി ബാംഗ്ലൂർ സൗത്ത് സെന്ററിനു പുതിയ ഭാരവാഹികൾ 

ഐപിസി ബാംഗ്ലൂർ സൗത്ത് സെന്ററിനു പുതിയ ഭാരവാഹികൾ 

ബെംഗളൂരു: കർണാടക ഐ.പി.സി ബാംഗ്ലൂർ സൗത്ത് സെൻ്ററിന് പുതിയ നേതൃത്വം. പാസ്റ്റർ കെ എസ് ജോസഫ് (പ്രസിഡന്റ്), പാസ്റ്റർ ഐസക്ക് വർഗ്ഗീസ് ( വൈസ് പ്രസിഡന്റ്), പാസ്റ്റർ ഗ്രെയിസൺ ഡി. തോമസ് ( സെക്രട്ടറി), ബ്രദർ റെജി ജോർജ് ( ജോയിന്റ് സെക്രട്ടറി ), ബ്രദർ. ലാലു വർഗീസ് ( ട്രഷറർ) എന്നിവരെയും 15 അംഗ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. 

പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.എസ്.ജോസഫ് ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ രക്ഷാധികാരിയും ,ജോയിൻ്റ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബ്രദർ റെജി ജോർജ് ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ സെക്രട്ടറിയുമാണ്.

ആഗസ്റ്റ് 6 ന് വിവേക് നഗർ ഐപിസി ഹാളിൽ പാസ്റ്റർ കെ.എസ്.ജോസഫിൻ്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സൗത്ത് സെൻ്ററിന് കീഴിലുള്ള ശുശ്രൂഷകരും സഭാ പ്രതിനിധികളും പങ്കെടുത്തു.

Advertisement