ഐപിസി കാട്ടാകട സെന്റർ കൺവെൻഷനു ഇന്ന് ഏപ്രിൽ 13 മുതൽ

ഐപിസി കാട്ടാകട സെന്റർ കൺവെൻഷനു ഇന്ന് ഏപ്രിൽ 13 മുതൽ

തിരുവനന്തപുരം:  ഐപിസി കാട്ടാകട സെന്റർ കൺവെൻഷൻ ഏപ്രിൽ 13 മുതൽ 16വരെ വെള്ളനാട് ഉഴമലകൽ ഐപിസി രെഹോബോത്ത് സഭാ ഹാളിൽ നടക്കും. ദിവസവും വൈകിട്ടു 6 മുതൽ 9വരെ നടക്കുന്ന യോഗങ്ങൾ സെന്റർ പ്രസിഡന്റ് പാസ്റ്റർ എച്ച്. റൂഫസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ.എ. എബ്രഹാം, തോമസ് ഫിലിപ്പ് , വർഗീസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. 16ന് ഞായറാഴ്ച രാവിലെ 9 ന് സംയുക്ത ആരാധന നടക്കും . കാട്ടാകട സെന്റർ ഗായക സംഘം ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.പാസ്റ്റർ മനോജ്‌ തോമസ് - (94468 11108), ഇവാ.ജോസ്.വി. (9447816877) എന്നിവർ നേതൃത്വം നല്കും.

Advertisement