അപേക്ഷകൾ ക്ഷണിക്കുന്നു

അപേക്ഷകൾ ക്ഷണിക്കുന്നു

കുമ്പനാട് : ജീവകാരുണ്യ മേഖലയിലും മാധ്യമ പ്രവർത്തനത്തിലും സജീവമായിരുന്ന ജോർജ് മത്തായി സിപിഎയുടെ പേരിൽ കുടുംബാംഗങ്ങൾ ഐപിസി സോഷ്യൽ വെൽഫയർ ബോർഡിലൂടെ നടപ്പിലാക്കുന്ന ആടുവളർത്തൽ പദ്ധതിയിലേക്ക്  (സ്മൈൽ പ്രോജക്ട്) അപേക്ഷകൾ ക്ഷണിക്കുന്നു. ഐപിസി അംഗങ്ങളായവർക്കാണ് അവസരം.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സഭാ ശുശ്രൂഷകൻ്റെ ശുപാർശ കത്തോടുകൂടി മെയ് 15 നുള്ളിൽ താഴെ പറയുന്ന വാട്ട്സാപ്പ് നമ്പരിലൊ, കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരുടെ പക്കലോ ഏൽപിക്കേണ്ടതാണ്.

അപേക്ഷകൾ അയക്കേണ്ട വാട്ട്സാപ്പ് നമ്പർ : 94473 72726, 00974 77282832