അധ്യാപക - അനധ്യാപക ഒഴിവുകൾ
പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ അധ്യാപക-അനധ്യാപക ഒഴിവുകൾ
ഏഷ്യ തിയോളജിക്കൽ അസോസിയേഷന്റെ (ATA) അംഗീകാരമുള്ള ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രക്ഷിക്കപ്പെട്ടവരും, അർപ്പണബോധവും യോഗ്യതയുമുള്ളവർ ക്കാണ് അവസരം.
- അധ്യാപക ഒഴിവുകൾ (Faculty Vacancy)
- തിയോളജി (Theology), ക്രിസ്ത്യൻ മിനിസ്ട്രി/ഹോമിലെറ്റിക്സ് (Christian Ministry/Homiletics), കൗൺസിലിംഗ് (Counselling).
യോഗ്യത: പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള എം.ടി.എച്ച് (M.Th) ബിരുദം. അധ്യാപന പരിചയമുള്ളവർക്കും, കേരളത്തിന് പുറത്തുനിന്നുള്ള വനിതകൾക്കും (Non-Keralite female candidates) മുൻഗണന നൽകും.
- അനധ്യാപക ഒഴിവുകൾ (Staff Vacancy)
തസ്തികകൾ:
- ബോയ്സ് ഹോസ്റ്റൽ വാർഡൻ
- ഗേൾസ് ഹോസ്റ്റൽ വാർഡൻ
- അക്കാദമിക് ഓഫീസ് അസിസ്റ്റന്റ് (പുരുഷന്മാർക്ക്).
വാർഡൻ യോഗ്യത: അവിവാഹിതരും വിദ്യാർത്ഥികളുടെ പരിചരണത്തിലും ആത്മീയ രൂപീകരണത്തിലും താല്പര്യമുള്ളവരുമായിരിക്കണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും കുറഞ്ഞത് ബി.ടി.എച്ച് (B.Th.) ബിരുദവും ഉണ്ടായിരിക്കണം.
ഓഫീസ് അസിസ്റ്റന്റ് യോഗ്യത: ഏതെങ്കിലും അംഗീകൃത ബിരുദം (സെക്കുലർ അല്ലെങ്കിൽ തിയോളജിക്കൽ), അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം (Microsoft Office).
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റയും (CV), കവറിംഗ് ലെറ്ററും, മറ്റ് പ്രസക്തമായ രേഖകളും vacancy.nibs@nieamission.org എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 22
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94954 35684, +91 6282 399199

