ഐപിസി ഫുൾ ഗോസ്പൽ ചർച്ച് കുവൈറ്റ് ഫാമിലി ഗെറ്റ് ടുഗെദർ ജൂലൈ 30-ന് മാരാമണ്ണിൽ

ഐപിസി ഫുൾ ഗോസ്പൽ ചർച്ച് കുവൈറ്റ് ഫാമിലി ഗെറ്റ് ടുഗെദർ ജൂലൈ 30-ന് മാരാമണ്ണിൽ
ad
ad
ad

മാരാമൺ: ഐപിസി ഫുൾ ഗോസ്പൽ ചർച്ച് കുവൈറ്റ് സഭയുടെ കുടുംബ സംഗമവും ആത്മീയ യോഗവും ജൂലൈ 30 വ്യാഴാഴ്ച മാരാമൺ മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ നടക്കും.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് സംഗമം. സഭാ വിശ്വാസികളും കുടുംബങ്ങളും പങ്കെടുക്കും. സഭാംഗങ്ങളും കുടുംബങ്ങളും തമ്മിലുള്ള ഐക്യവും കൂട്ടായ്മയും പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുടുംബസംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

വിവരങ്ങൾക്ക്: പാസ്റ്റർ പി.ജെ. സാമുവൽ - 94951 39710