കാഞ്ഞിരപ്പുഴയിൽ മുറ്റത്തു കൺവൻഷൻ ഏപ്രിൽ 20 ന്

കാഞ്ഞിരപ്പുഴയിൽ മുറ്റത്തു കൺവൻഷൻ ഏപ്രിൽ 20 ന്

മണ്ണാർക്കാട്:  മണ്ണാർക്കാട് പാസ്റ്റേഴ് സ് പ്രയർ ഫെലോഷിപ്പും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കാഞ്ഞിരപ്പുഴ  സഭയും സംയുക്തമായി ഏപ്രിൽ 20 ന് തിങ്കൾ കാഞ്ഞിരപ്പുഴ ചർച്ച് ഗ്രൗണ്ടിൽ മുറ്റത്തു കൺവൻഷൻ നടത്തും. വൈകിട്ട് 5.30 മുതലാണ് പൊതുയോഗം.

പാസ്റ്റർ എം.ജെ. മത്തായി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്‌ പാസ്റ്റർ ഷാജി. പി. തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ  സജോ തോണിക്കുഴി പ്രസംഗിക്കും. ആൽഫ വോയിസ്‌ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

 MPPF ഭാരവാഹികളായ പാസ്റ്റർമാരായ സന്തോഷ്‌. ടി.എൽ (വൈസ് പ്രസിഡന്റ്‌), ബിബിൻ ജോസഫ്(സെക്രട്ടറി), അശോകൻ (ജോയിന്റ് സെക്രട്ടറി), സിജോ പുന്നച്ചോട്ടിൽ (ട്രഷറര്‍),ജോഷി. പി. എം (കമ്മിറ്റി മെമ്പർ)എന്നിവർ നേതൃത്വം നൽകും.