നവാപൂർ കൺവൻഷന് അനുഗ്രഹ സമാപ്തി

നവാപൂർ കൺവൻഷന് അനുഗ്രഹ സമാപ്തി

പാസ്റ്റർ കെ.എസ്. സാമുവേൽ

നവാപൂർ: ഉയർന്ന ജീവിത സാക്ഷ്യം വഹിക്കുന്ന സമൂഹമായി    ശുശ്രുഷകരും          രൂപാന്തരപ്പെടുന്നതിൽ ഡോ. ജോയ് പുന്നൂസ് ദൈവത്തിന് നന്ദിയർപ്പിച്ചു. നവാപൂർ കൺവൻഷന്റെ സമാപന ദിനമായ ഞായറാഴ്ച  രാവിലെ 32 പുതിയ ശുശ്രുഷകരെ ഓർഡൈൻ ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അവിസ്മരണനീയമായ അനുഗ്രഹങ്ങൾ പ്രാപിച്ച ദൈവജനം സന്തോഷത്തോടെ ഭവനങ്ങളിലേക്ക് മടങ്ങുമ്പോൾ സമ്പൂർണ്ണമായി ദൈവത്തിന് നമ്മെ സമർപ്പിക്കണമെന്നും ദൈവത്തിന് ശ്രേഷ്ഠമായതു നല്കണമെന്നും 29-ാംസങ്കീർത്തനം അടിസ്ഥാനമാക്കി പാസ്റ്റർ ഷാജി എം. പോൾ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചു. 

പ്രതിദിനം ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത അനുഗ്രഹീത കൺവൻഷൻ നവംബർ 5 മുതൽ 10 ഞായർ വരെ പുതിയ ഫിലദൽഫിയ കൺവൻഷൻ മൈതാനിയിലാണ് നടത്തപ്പെട്ടത്.
44 വർഷം മുൻപ് ഡോ. തോമസ് മാത്യുവിനാൽ ദൈവം ആരംഭിച്ച ചെറിയ കൺവൻഷൻ ഇന്ന് വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കൺവൻഷൻ ആണ്. നാല്പത് വർഷം മുൻപ് ആരംഭിച്ച ഉണർവ് ഇന്നും കെടാതെ തുടരുന്നു എന്നതും അത്ഭുത കാഴ്ചയാണ്. അത്ഭുത രൂപാന്തരങ്ങളുടെ നേർ ചിത്രങ്ങളും സംഭവങ്ങളും ഇന്നും ദർശിക്കുന്നത് നയന മനോഹരമാണ്. 

ശനി രാവിലെ ഫിലദൽഫിയ ബൈബിൾ കോളേജിന്റെ 43 മത് ഗ്രാജുവേഷനിൽ 37 വിദ്യാർത്ഥികൾ വിവിധ ഡിഗ്രികൾ കരസ്ഥമാക്കി. വേദശാസ്ത്ര രംഗത്ത് ഉന്നത മികവ് പുലർത്തുന്ന ഡോ. ഫിന്നി ഫിലിപ്പ് ബൈബിൾ കോളേജിനും മിഷനും നേതൃത്വം നൽകുന്നു. ജനറൽ പ്രസിഡന്റ് ഡോ. ജോയ് പുന്നൂസും നാഷണൽ പ്രസിഡന്റ് ഡോ. പോൾ  ടി. മാത്യുസും അനുഗ്രഹീതമായ കൺവെൻഷൻ കമ്മറ്റിയുടെ ഐക്യതയോടെയുള്ള പ്രവർത്തനവുമാണ് കൺവൻഷൻ അനുഗ്രഹീതമാകുവാൻ മുഖാന്തരമായത്.