കൊച്ചുപുരയ്ക്കല്‍ ഏലിയാമ്മ ഈപ്പന്‍ കർത്തൃസന്നിധിയിൽ
കൈതമറ്റം: ഐപിസി ബെഥേല്‍ സഭാംഗം കൊച്ചുപുരയ്ക്കല്‍ പരേതനായ കെ.സി. ഈപ്പന്‍റെ ഭാര്യ ഏലിയാമ്മ ഈപ്പന്‍ (92) ഏപ്രില്‍ 15നു കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഭൗതികശരീരം 18നു വൈകുന്നേരം 5നു ഭവനത്തില്‍ കൊണ്ടുവരുന്നതും സംസ്കാരശുശ്രൂഷ 19 വെള്ളിയാഴ്ച രാവിലെ 9നു കൈതമറ്റം ഐപിസി ബെഥേല്‍ ചര്‍ച്ചില്‍ ആരംഭിച്ച് 12നു സഭാസെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. വാകത്താനം വാഴക്കാല കുടുംബാംഗമാണ്.
മക്കള്‍: പാസ്റ്റര്‍ ബാബു കൈതമറ്റം (യുഎസ്), വര്‍ഗീസ് കെ. ഈപ്പന്‍, ജേക്കബ് കെ. ഈപ്പന്‍, കുഞ്ഞുമോള്‍. മരുമക്കള്‍: കുഞ്ഞൂഞ്ഞമ്മ സ്കറിയ മേലേതില്‍ (കുമ്പനാട്), ആലീസ് വര്‍ഗീസ് മുണ്ടുപൊയ്കയില്‍ (മാങ്ങാനം), അന്നമ്മ ജേക്കബ് കണിയാംപുഴയ്ക്കല്‍ (മുക്കൂട്ടുതറ), സ്കറിയ കരിങ്ങണാംപൊയ്കയില്‍ (എസ്എന്‍പുരം).
Advertisement