കൂത്താട്ടുകുളം പുതിയംപ്പുറത്ത് പി.ജെ. പൗലോസ് (78) നിര്യാതനായി

കൂത്താട്ടുകുളം പുതിയംപ്പുറത്ത് പി.ജെ. പൗലോസ് (78) നിര്യാതനായി

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹെബ്രോൺ ഐപിസി സഭാംഗം പുതിയംപ്പുറത്ത് പി.ജെ. പൗലോസ് (78) നിര്യാതനായി. ഭൗതീക ശരീരം ഏപ്രിൽ 5ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഏപ്രിൽ 6ന് രാവിലെ 11ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 3ന് പാമ്പാക്കുട ഐപിസി സെൻറർ (കൈനി) സെമിത്തേരിയിൽ.

ഭാര്യ: പരേതയായ പുതുപ്പള്ളി പട്ടശ്ശേരി മഠത്തിൽ ലീലാമ്മ (ഗുഡ്ന്യൂസ് അസോഷ്യേറ്റ് എഡിറ്റർ ഇവാ. എംസി കുര്യൻ്റെ സഹോദരി).

മക്കൾ: ബ്ലെസ്സി, മേഴ്സി, ആൻസി (യു.കെ). മരുമക്കൾ: വാളകം തെക്കേതൊട്ടിയിൽ ബിനു ജോസ്, ചെങ്ങന്നൂർ മംഗലം പന്തപ്പാട് സാബു ജോസഫ്, പുനലൂർ കല്ലുകടവിൽ പുത്തൻവീട്ടിൽ ജോസ് ഡാനിയേൽ (യുകെ).