സുവോളജിയിൽ റാങ്ക് ; രാഷ്ട്രപതിയിൽ നിന്നും ആദരവ് വാങ്ങി കെവിൻ  ഫിലിപ്പ് സാബു

സുവോളജിയിൽ റാങ്ക് ; രാഷ്ട്രപതിയിൽ നിന്നും ആദരവ് വാങ്ങി കെവിൻ  ഫിലിപ്പ് സാബു

അനീഷ് പാമ്പാടി

കോട്ടയം: മദ്രാസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലൈഫ് സയൻസ് M.Sc സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ കെവിൻ  ഫിലിപ്പ് സാബുവിനെ മദ്രാസ് അണ്ണാ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി  ദ്രൗപതി മുർമു ആദരിച്ചു.

തമിഴ്നാട് ഗവർണർ ആർ.എൻ. രവി,  മുഖ്യമന്ത്രി എം.കെ. സ്റ്റാൻലിൻ, വിദ്യാഭ്യാസ മന്ത്രി ഡോ. കെ പൊൻമുടി  തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പിവൈപിഎ, സൺ‌ഡേ സ്കൂൾ എന്നിവയിൽ സജീവാംഗമായ കെവിൻ  വർഷങ്ങളായി നിരവധി സമ്മാനങ്ങൾ വാങ്ങുകയും വ്യക്തിഗത ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഐപിസി പാമ്പാടി സെന്ററിൽ പാമ്പാടി ബെഥേൽ സഭാംഗമാണ്.
പാമ്പാടി ഇടിമാരിയിൽ സാബു എബ്രഹാം -ഷേർലി സാബു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ :
സ്റ്റെഫിൻ, ഫെബിൻ.

Advertisement