പിഎംജിസി സൺഡേസ്‌കൂൾ സംസ്ഥാന ക്യാമ്പ് ഏപ്രിൽ 25,26 തിയതികളിൽ

പിഎംജിസി സൺഡേസ്‌കൂൾ സംസ്ഥാന ക്യാമ്പ് ഏപ്രിൽ 25,26 തിയതികളിൽ

തിരുവനന്തപുരം : പിഎംജിസി സൺഡേ സ്‌കൂൾ കേരളാ സ്റ്റേറ്റ് ക്യാമ്പ് ഏപ്രിൽ 25, 26 തീയതികളിൽ വെമ്പായം മ്യൂസിയം ഓഫ് ദി വേർഡിൽ നടക്കും. വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും. ലൈഫ് ലൈറ്റ് ഇന്റർനാഷണൽ ടീം ക്ലാസുകൾ നയിക്കും.

പിഎംജിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എം. പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. സൺഡേ സ്കൂൾ പ്രസിഡന്റ് മാത്യു ആന്റണി അധ്യക്ഷത വഹിക്കും.  സെക്രട്ടറി പാസ്റ്റർ ജോബിൻ ജോസഫ് ,  ട്രഷറർ അലക്സ് പി.കെ,  വില്യം ജോർജ് എന്നിവർ നേതൃത്വവം നല്കും.  

Advertisement