ആത്മീയ ഐക്യതയ്ക്ക് ആഹ്വാനം ചെയ്ത് വനിതാ സമാജം ജനറൽ ക്യാമ്പ് സമാപിച്ചു

ആത്മീയ ഐക്യതയ്ക്ക് ആഹ്വാനം ചെയ്ത് വനിതാ സമാജം ജനറൽ ക്യാമ്പ് സമാപിച്ചു

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)

തിരുവല്ല: ഐക്യതയുടെ അനിവാര്യത ഊന്നി  പറഞ്ഞ് ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പിന്  കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻറിൽ സമാപനമായി. സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുജാ നൈനാൻ അധ്യക്ഷത വഹിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ കെ. സാമുവൽ സമാപന സന്ദേശം നൽകി.

വൈസ് പ്രസിഡൻറ് പാസ്റ്റർ വി. ജെ.തോമസ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി.വി.ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു. സൂസമ്മ പൊടിക്കുഞ്ഞ് നന്ദി പ്രകാശനം നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വനിതാ സമാജം ചെയ്തുവരുന്ന ധനസഹായ വിതരണവും നടന്നു. ബ്ലസി ബിജു - മറിയാമ്മ ജോയി  എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ കെ. ജോണി സമാപന പ്രാർത്ഥന  നടത്തി. 

ഉത്ഘാടന സമ്മേളനത്തിൽ ജോളി തോമസ്  അധ്യക്ഷത വഹിച്ചു. പാസ്റ്റർ ടി. എം. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ആശംസ അറിയിച്ചു. 

ജിഷ സജു  മാവേലിക്കര & ടീം ഗാനങ്ങൾ ആലപിച്ചു. ഡോ. ആനി ജോർജ് തീം പ്രസന്റേഷൻ നിർവഹിച്ചു. 'ആത്മാവിന്റെ ഐക്യത' (Eph- 4:3) എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. ഗ്ലാഡീസ് ബിജു, മോളി ജോസഫ്, ഫേബാ ചെറിയാൻ,  ഷീബ വിജയൻ, ജെസ്സി കോശി,   ഷെറി ഗോഡ്‌സൺ, ലോവീസ് ഡാനിയേൽ, ഓമന ക്രിസ്തുദാസ്, ബിൻസി തോമസ്, മറിയാമ്മ ജോയി, ഡോ.മോളി എബ്രഹാം തുടങ്ങിയ പ്രഭാഷകർ  സംസാരിച്ചു.

വിനോദ/ വിജ്ഞാന സദസ്സുകൾക്ക് അല്ലി ഷാജി, രജനി ജോൺ, ജൂബി കുഞ്ഞച്ചൻ & ടീം നേതൃത്വം നൽകി.  ജെസി ഷാജി,  ഗ്രേസി യോഹന്നാൻ എന്നിവർ മധ്യസ്ഥ പ്രാർത്ഥനയ്ക്കും ഷൈബി മാത്യു, നിർമ്മല തോമസ് എന്നിവർ ബൈബിൾ സ്റ്റഡിക്കും നേതൃത്വം നൽകി.  ഡോ.പ്രയ്സി സണ്ണി ആരോഗ്യ സെമിനാറിൽ ക്ലാസെടുത്തു. ടീനേ ജേഴ്സിനും മാതാക്കൾക്കുമായുള്ള സെഷൻ സൈക്കോളജി  കൗൺസിലർ ഡോ.നിസ്സി അച്ചാ ജേക്കബ് കോട്ടയം നയിച്ചു. അനു അഭിലാഷ്, മിനി ലാലു എന്നിവർ അനുഭവസാക്ഷ്യം പങ്കുവെച്ചു.

ത്രിദിനക്യാമ്പിലെ വിവിധ സെഷനുകൾക്ക് ബ്ലസി ബിജു, മിനി അച്ചൻകുഞ്ഞ്,ബിനി ഷൈലേഷ്,  ഷൈനി റെജി, റോസമ്മ ജോണി, ലിസ്സിയാമ്മ ഫിലിപ്പ്,  ജെസ്സി ജോസഫ്,  ഗ്രേസി തങ്കച്ചൻ, ഓമന ക്രിസ്തുദാസ്, ജാൻസി ജോബ് തുടങ്ങിയവർ അധ്യക്ഷത വഹിച്ചു.

സൂസൻ തോമസ് (ജന.പ്രസിഡണ്ട് ), സുജ നൈനാൻ (ജന. സെക്രട്ടറി), മറിയാമ്മ ജോയി (ജന. ട്രഷറർ) തുടങ്ങിയ പതിനേഴ് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ജനറൽ വനിതാ സമാജത്തിന് നേതൃത്വം നൽകുന്നത്.