കെസ്റ്റർ പാടിയ 'മറന്നിടാതെന്നെ മാനിക്കുന്ന ദൈവം' റിലീസ് ചെയ്തു
ഷാർജ: പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും ക്രൈസ്തവ സംഗീതസംവിധായകനുമായ ലിബ്‌നി കട്ടപ്പുറം രചിച്ച്, കെസ്റ്റർ പാടിയ പുതിയ ക്രിസ്തീയ ഭക്തിഗാനം 'മറന്നിടാതെന്നെ മാനിക്കുന്ന ദൈവം' പുറത്തിറക്കി.
ഷാർജ യൂണിയൻ ചർച്ച് ചെയർമാൻ ലാൽ മാത്യു ഐപിസി ഷാർജ സഭാ ശുശ്രൂഷകൻ പാസ്റ്റർ റിൻസൺ എം. തോമസിനു നൽകി പ്രകാശനം ചെയ്തു.
നമ്മുടെ പ്രതിസന്ധികളിൽ ദൈവം നൽകുന്ന സ്‌നേഹവും കരുതലും ഊട്ടിയുറപ്പിക്കുന്ന ഈ ഗാനത്തിലെ വരികൾ ശ്രോതാക്കൾക്കു പ്രത്യാശയും ആശ്വാസവും പകരും.
ഗാനം കേൾക്കുന്നതിനുള്ള ലിങ്ക്: https://youtu.be/mshhdJmZcfY .

