വി ബി എസ് : നേര്യമംഗലത്ത് തുടക്കമായി

വി ബി എസ് : നേര്യമംഗലത്ത് തുടക്കമായി

നേര്യമംഗലം :ഐപിസി നേര്യമംഗലം സെൻ്റർ സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വി ബി എസിിനു തുടക്കമായി. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ : സണ്ണി മാത്യൂ ഉദ്ഘാടനം ചെയ്തു. സെൻ്റർ സെക്രട്ടറി പാസ്റ്റർ വത്സൻ എബ്രഹാം അദ്ധ്യക്ഷനായിരുന്നു.

സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ : ഷാജി ജോസഫ്  പ്രസ്താവനകളും നിർദ്ദേശങ്ങളും നൽകി. സെൻ്റർ സണ്ടേസ്കൂൾ സെക്രട്ടറി പാസ്റ്റർ :വി.പി ജോസഫ് സ്വാഗതം പറഞ്ഞു.

സിസ്റ്റർ സിഞ്ചു മാത്യൂ, സിസ്റ്റർ  അക്സാ മാത്യൂ,  ജോഷ്വാ ഷൈജ്ജു, സിസ്റ്റർ ജാസ്മിൻ സണ്ണി, സിസ്റ്റർ ജ്യോത്സന തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 

ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം: ജോബി എബ്രഹാം, പാസ്റ്റർ :ജോസ് വർഗ്ഗീസ് എന്നിവർ ആശംസകൾ അറിയിക്കും.