വഴിയിൽ കിട്ടിയത് ₹2.40 ലക്ഷം ! തൊടാതെ തമ്പിച്ചായൻ; തഴക്കരയ്ക്ക് അഭിമാന നിമിഷം!

വഴിയിൽ കിട്ടിയത് ₹2.40 ലക്ഷം ! തൊടാതെ തമ്പിച്ചായൻ; തഴക്കരയ്ക്ക് അഭിമാന നിമിഷം!

മാവേലിക്കര: മൂല്യങ്ങൾ ക്ഷയിച്ചുവരുന്ന ആധുനിക കാലഘട്ടത്തിൽ സമൂഹത്തിന് വലിയൊരു നന്മയുടെ സന്ദേശം പകർന്ന് തഴക്കര സ്വദേശി. പ്രഭാതസവാരിക്കിറങ്ങിയപ്പോൾ റോഡരികിൽ നിന്നും ലഭിച്ച  രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ സ്വന്തമാക്കാൻ ശ്രമിക്കാതെ പോലീസിൽ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് തഴക്കര പഞ്ചായത്ത് പത്താം വാർഡ് സ്വദേശിയായ എം. കെ. ശാമുവേൽ (തമ്പി). വെട്ടിയാർ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാംഗം കൂടിയാണ് ഇദ്ദേഹം.

തുടർന്ന് കുറത്തികാട് പോലീസ് നടത്തിയ അന്വേഷണത്തിൽ പണത്തിന്റെ യഥാർത്ഥ ഉടമയായ തിരുവനന്തപുരം വഴയില സ്വദേശി രാഗേഷിനെ കണ്ടെത്തുകയും തുക കൈമാറുകയും ചെയ്തു. കുറത്തികാട് പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ വിപിൻ കുമാർ, ഇൻസ്പെക്ടർ എബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിബു ടി. ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വൈ. രമേശ്, നിഷ പുത്തൂർ എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെട്ടിയാർ മണ്ഡലം വൈസ് പ്രസിഡന്റ് സുജിത്ത് വൈദ്യൻ, മധു വിളയിൽ, മുഹമ്മദാലി, ഷാഹിൻ ഹസൻ റൗത്തർ, പുഷ്പ ആനന്ദ്, ഗോപാലകൃഷ്ണൻ നാരായണപിള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് തുക ഉടമയ്ക്ക് കൈമാറിയത്. അന്യന്റെ സ്വത്ത് മോഹിക്കാതെ യഥാർത്ഥ ഉടമയ്ക്ക് എത്തിക്കാൻ കാണിച്ച ശാമുവേലിന്റെ ഈ സത്യസന്ധത പുതുതലമുറയ്ക്ക് വലിയൊരു വഴികാട്ടിയാണ്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഇപ്പോൾ ഇദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement