സൂപ്പർസ്റ്റാറാണെങ്കിലും ബ്രേക്കിടണം !


സൂപ്പർസ്റ്റാറാണെങ്കിലും ബ്രേക്കിടണം !
ad
ad
ad

പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ

ഴിഞ്ഞ ദിവസത്തെ ദിനപത്രത്തിലെ ആ തലക്കെട്ട് കണ്ടപ്പോൾ കൗതുകം തോന്നി, ഒന്നു വിശദമായിത്തന്നെ വായിച്ചു. നമ്മുടെ നാട്ടിൽ സാധാരണക്കാർക്ക് മാത്രം സംഭവിക്കാറുള്ള ഒരു ശിക്ഷാനടപടിക്ക് അങ്ങ് അമേരിക്കയിൽ ഒരു ഗോൾഫ് സൂപ്പർസ്റ്റാർ വിധേയനായിരിക്കുന്നു!

ad
ad
ad

ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾഫ് കളിക്കാരിൽ ഒരാളായ ടൈഗർ വുഡ്സ്, വലിയ മഹാസമ്പന്നൻ മാത്രവുമല്ല, അമേരിക്കൻ ഭരണവർഗ്ഗവുമായി അടുത്ത സൗഹൃദമുള്ള വ്യക്തി കൂടിയാണ്. വാർത്തയോട് പ്രതികരിച്ച  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്, "കലശലായ നടുവേദന അനുഭവിക്കുന്ന അദ്ദേഹം ഒരു ഡ്രൈവറെ നിയമിക്കണമെന്ന് താൻ നേരത്തെ ഉപദേശിച്ചിരുന്നതാണ് " എന്നാണ്.

2026 മാർച്ച് 27-നായിരുന്നു സംഭവം. മാർട്ടിൻ കൗണ്ടിയിലെ ജൂപ്പിറ്റർ ദ്വീപിനടുത്തുള്ള സൗത്ത് ബീച്ച് റെസിഡൻഷ്യൽ റോഡിൽ അമിതവേഗതയിൽ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ വുഡ്സിന്റെ ലാൻഡ് റോവർ എസ്‌യുവി ഒരു പ്രഷർ ക്ലീനർ ട്രക്കിൽ ഇടിച്ചു വശങ്ങളിലേക്ക് മറിഞ്ഞു. ഭാഗ്യമെന്നു പറയട്ടെ, വുഡ്സും ട്രക്ക് ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തെത്തുടർന്ന് നടത്തിയ ബ്രെത്ത് അനലൈസർ പരിശോധന നെഗറ്റീവ് ആയിരുന്നെങ്കിലും മൂത്രപരിശോധനയ്ക്ക് അദ്ദേഹം തയ്യാറായില്ല. തുടർന്നുള്ള അന്വേഷണത്തിൽ വുഡ്സ് മദ്യപിച്ചിരുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിന് കടുത്ത ശാരീരിക ബലഹീനതയുണ്ടെന്നും വ്യക്തമായി. വുഡ്സിന്റെ പോക്കറ്റിൽ നിന്ന് 'ഹൈഡ്രോകോഡോൺ' എന്ന ഒപിയോയിഡ് വേദനസംഹാരി ഗുളികകളും കണ്ടെടുത്തു. 2021-ൽ കാലിഫോർണിയയിലുണ്ടായ വാഹനാപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റതിനും, അതിനുശേഷം വേണ്ടിവന്ന തുടർച്ചയായ പുറം ശസ്ത്രക്രിയകൾക്കും ശേഷമാണ് താൻ ഇത്തരം ശക്തമായ വേദനസംഹാരികൾ ഉപയോഗിച്ചു തുടങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ad
ad
ad
ad
ad
ad
ad
ad
ad

അശ്രദ്ധമായ ഡ്രൈവിംഗിന് ടൈഗർ വുഡ്സ് കുറ്റം സമ്മതിച്ചതിനെ തുടർന്ന് കോടതി അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് അഞ്ച് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. "ഇനി ഏതെങ്കിലും കാരണത്താൽ നിങ്ങൾ വാഹനമോടിച്ചാൽ, നേരെ ജയിലിലേക്ക് പോകേണ്ടി വരും" എന്ന ശക്തമായ താക്കീതോടെയാണ് ജഡ്ജി ഡാരൻ സ്റ്റീൽ അദ്ദേഹത്തെ മടക്കിയയച്ചത്.

പണത്തിനും സ്വാധീനത്തിനും മുകളിലാണ് നിയമമെന്ന് തെളിയിക്കുന്ന ഇത്തരം ന്യായമായ ഇടപെടലുകൾ നമ്മുടെ നാട്ടിലും ഉണ്ടായാൽ, നമ്മുടെ നാട്ടിലെ 60 ശതമാനം ആളുകൾക്കും ജീവിതകാലത്ത് പിന്നീട് വാഹനമോടിക്കേണ്ടി വരില്ല എന്നതൊരു വസ്തുത മാത്രമാണ് !