പഴഞ്ഞിയിൽ ആത്മീക സമ്മേളനം ഇന്ന് ജൂലൈ11 ന്
കുന്നംകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഹോദരി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂലായ് 11 ന് ശനിയാഴ്ച പഴഞ്ഞി എ സി ജി ഗിൽഗാൽ ഹാളിൽ ആത്മീക സമ്മേളനം നടക്കും. രാവിലെ 10 ന് നടക്കുന്ന സമ്മേളനത്തിൽ പ്രസിഡൻ്റ് പി.വി എൽസി ടീച്ചർ അധ്യക്ഷത വഹിക്കും. സിസ്റ്റർ അജി എൽസ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. സഭാ വിഭാഗ വ്യത്യാസമന്യെ ഏവരേയും ഈ യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. ഭാരവാഹികളായ സിസ്റ്റർ ലിനി പ്രമോദ് (ജന സെക്രട്ടറി), സിസ്റ്റർ എസ്ഥേർ വിൽസൻ (ട്രഷറർ) നേതൃത്വം നൽകും.

