മൈ ചർച്ച് ആശ്രയ കേന്ദ്ര സമർപ്പണം സെപ്തം. 27-ന് ബെംഗളൂരുവിൽ


മൈ ചർച്ച് ആശ്രയ കേന്ദ്ര സമർപ്പണം സെപ്തം. 27-ന് ബെംഗളൂരുവിൽ
ad
ad
ad

ബെംഗളുരു: മൈ ചർച്ചിന്റെ ആശ്രയകേന്ദ്രത്തിന്റെ സമർപ്പണം സെപ്തംബർ 27 വൈകിട്ട് ആറിന്  ബംഗളുരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ചന്ദ്രാപുരയിലെ ഗീലേജിൽ നടക്കും. സമർപ്പണ കർമ്മം മൈ ചർച്ച് സ്ഥാപകൻ എ.വി. തോമസ് നിർവഹിക്കും. മൈ ചർച്ചിന്റെ കർണാടകത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഇക്കഴിഞ്ഞ ജൂൺ ഏഴിന് 'രക്ഷകന്റെ ഗീതം"  എന്ന പേരിൽ വിപുലമായി സംഘടിപ്പിച്ച സംഗീത പരിപാടിയോടെയായിരുന്നു. തുടർന്ന് മലയാള മനോരമയുടെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യ സി.പി.ആർ പരിശീലനം നല്കുന്ന റിവൈവ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്നു.

ആശ്രയ കേന്ദ്രത്തിന്റെ സമർപ്പണത്തോടെ മൈ ചർച്ച്- സേവന, കാരുണ്യപദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമാവുകയും, പദ്ധതികളുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയുമെന്ന്  മൈ ചർച്ച വക്താവ് സുനിൽ മാത്യു പറഞ്ഞു. വിവരങ്ങൾക്ക്:  97461 14444 

Advertisement