സ്ത്രീകൾക്ക് പാസ്റ്റർ ആകാമോ? വചനം എന്ത് പറയുന്നു?


സ്ത്രീകൾക്ക് പാസ്റ്റർ ആകാമോ? വചനം എന്ത് പറയുന്നു?
ad
ad
ad

പാസ്റ്റർ ബി. മോനച്ചൻ കായംകുളം

യേശുക്രിസ്തു പന്ത്രണ്ട് അപ്പോസ്തലന്മാരെ അല്ലെങ്കിൽ ശിഷ്യന്മാരെ തെരഞ്ഞെടുത്തല്ലോ; എന്തുകൊണ്ട് അതിൽ ഒരു സ്ത്രീയെ തെരഞ്ഞടുത്തില്ല? ഇന്നത്തെ കാലത്തായിരുന്നു ഇതെങ്കിൽ സ്ത്രീപ്രാതിനിധ്യമില്ല എന്ന് പറഞ്ഞ് വഴക്കുണ്ടാക്കുകയോ, യേശുവിനെ ഘോരാവോ ചെയ്യുകയോ, ബഹിഷ്കരിക്കുകയോ  ചെയ്യുമായിരുന്നു.

ad
ad
ad

പിന്നീടുള്ള ക്രിസ്തീയ സഭയുടെ ഏകദേശം അമ്പത് വർഷത്തെ ചരിത്രം അപ്പോസ്തല പ്രവൃത്തികളിലും ലേഖനങ്ങളിലും ഉണ്ടെങ്കിലും, ആദിമ സഭയോ അപ്പോസ്തലന്മാരോ ഏതെങ്കിലും ഒരു സ്ത്രീയെ അപ്പോസ്തലനായോ സഭാ ശുശ്രൂഷകനായോ (പാസ്റ്റർ) നിയമിച്ചതായി രേഖകൾ ഇല്ല. ഓർക്കുക, ഒരു ഉപദേശം സ്ഥാപിക്കണമെങ്കിൽ:

 1. അത് യേശു കൽപ്പിച്ചതായിരിക്കണം.

 2. അപ്പോസ്തലന്മാർ അതിനെക്കുറിച്ച് പരാമർശിച്ചിരിക്കണം.

 3. ആദിമ അപ്പോസ്തോലിക സഭ അത് പാലിച്ചതായി രേഖയുണ്ടായിരിക്കണം.

പഴയനിയമ പൗരോഹിത്യവും മഹാപൗരോഹിത്യവും ദൈവം ഏൽപ്പിച്ചത് പുരുഷന്മാരെയായിരുന്നു. സമാഗമന കൂടാരത്തിന്റെ പ്രധാന ശുശ്രൂഷകളെല്ലാം പുരുഷന്മാരാണ് ചെയ്തിരുന്നത്; എന്നാൽ ചില ശുശ്രൂഷകൾ ചെയ്യാൻ സ്ത്രീകളെയും അനുവദിച്ചിരുന്നു.

1 തിമൊഥെയൊസ് 3:1-2: "ഒരുത്തൻ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നുവെങ്കിൽ നല്ല വേല ആഗ്രഹിക്കുന്നു എന്നുള്ളത് വിശ്വാസ്യയോഗ്യമാകുന്നു. എന്നാൽ അധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിക്കാൻ സമർത്ഥനും ആയിരിക്കണം."

ad
ad
ad
ad
ad
ad
ad
ad
ad

പാസ്റ്ററൽ എപ്പിസ്റ്റലുകൾ (പാസ്റ്റർമാർക്കുള്ള ലേഖനം) എന്നറിയപ്പെടുന്ന തിമോത്തിയോസ്, തിത്തോസ് ലേഖനങ്ങളിൽ പൗലോസ് അധ്യക്ഷന്മാരെക്കുറിച്ച് മാത്രമാണ് പരാമർശിക്കുന്നത്. ഒരുത്തൻ, അധ്യക്ഷൻ, ഭർത്താവ്, നിർമ്മദൻ, ജിതേന്ദ്രിയൻ, സുശീലൻ, ഉപദേശിക്കാൻ സമർത്ഥൻ എന്നീ പദങ്ങൾ ശ്രദ്ധിക്കുക. ആ അധ്യായം മുഴുവൻ നോക്കുക; ഇവിടെയെല്ലാം പുല്ലിംഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന 'അവൾ' എന്നോ 'അധ്യക്ഷ' എന്നോ ഉള്ള സ്ത്രീലിംഗങ്ങൾ ഉപയോഗിച്ചിട്ടില്ല.

തിത്തോസ് 1:6-9: "മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം. അധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർലാഭമോഹിയും അരുത്. അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും, പത്ഥ്യോപദേശത്താൽ പ്രബോധിപ്പിക്കാനും വിരോധികൾക്ക് ബോധം വരുത്താനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെ പിടിക്കുന്നവനും ആയിരിക്കണം."

നോക്കുക, ഇവിടെയെല്ലാം പുരുഷന്മാരെയാണ് അഭിസംബോധന ചെയ്യുന്നത്. അഥവാ അവരായിരിക്കണം അധ്യക്ഷൻ അഥവാ മൂപ്പൻ അല്ലെങ്കിൽ നടത്തിപ്പുകാരൻ എന്ന് നിഷ്കർഷിക്കുന്നു.

ad
ad
ad
ad
ad
ad
ad
ad
ad

സ്ത്രീകൾ വചനഘോഷണം നടത്തുന്നതിനെയോ, പ്രവചിക്കുന്നതിനെയോ, പ്രാർത്ഥിക്കുന്നതിനെയോ, ഏതെങ്കിലും കൃപാവരങ്ങളുടെ ശുശ്രൂഷ ചെയ്യുന്നതിനെയോ ദൈവവചനം എതിർക്കുന്നില്ല. എന്നാൽ സഭയുടെ അധ്യക്ഷൻ അഥവാ ബിഷപ്പ്, സഭാ പാസ്റ്റർ എന്നീ പദവികൾ വിശുദ്ധ വേദപുസ്തകം സ്ത്രീകൾക്ക് നൽകിയിട്ടില്ല. ദൈവസഭയുടെ ഉപദേശങ്ങൾ ആധികാരികവും വിശുദ്ധ ബൈബിളിൽ അധിഷ്ഠിതവും ആയിരിക്കണം.

സഭാ പാസ്റ്റർ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് സഭയിൽ പ്രസംഗം നടത്തുന്ന ആൾ എന്ന് മാത്രമല്ല, സഭാ ഭരണവും കർതൃത്വവും അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. പ്രശ്നപരിഹാരം, കൂടിയാലോചന, ഒരു പ്രതിസന്ധിയിൽ തീർപ്പുകൽപ്പിക്കൽ ഇവയെല്ലാം അധ്യക്ഷനിൽ നിന്നാണ് വരേണ്ടത്. സഭാ ഭരണം മാത്രമല്ല, കുടുംബ ഭരണവും ദൈവം അങ്ങനെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുടുംബത്തിന്റെ തല പുരുഷനാണ്. ചിലർക്ക് ഇഷ്ടമില്ലെന്നതോ അംഗീകരിക്കുന്നില്ലെന്നതോ കൊണ്ട് മാത്രം ദൈവവചന വ്യവസ്ഥ മാറുന്നില്ല.

"എന്നാൽ ഏത് പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങൾ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നത്രേ ഉണ്ടായത്. പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്." (1 കൊരിന്ത്യർ 11:3, 8, 9)

ad
ad
ad
ad
ad
ad
ad
ad
ad

"മൗനമായിരിക്കാനല്ലാതെ ഉപദേശിക്കാനോ പുരുഷന്റെമേൽ അധികാരം നടത്താനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല." (1 തിമൊഥെയൊസ് 2:12)

വിശുദ്ധ പൗലോസ് ഇവിടെ എഴുതിയിരിക്കുന്നത് ഈ അർത്ഥം ഉദ്ദേശിച്ചാണ്; അല്ലാതെ സ്ത്രീകൾ സുവിശേഷം പ്രസംഗിക്കരുത് എന്നോ സഭയിൽ പ്രവചിക്കരുത് എന്നോ അതുകൊണ്ട് അർത്ഥമാക്കുന്നില്ല.

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ വാർത്ത ആദ്യം ലോകത്തെ അറിയിച്ചത് ഒരു സ്ത്രീയായിരുന്നു; മറിയ ആയിരുന്നു. ഇതിന് കാരണം, ലോകത്തിലേക്ക് പാപം പ്രവേശിക്കാൻ കാരണമായിത്തീർന്നത് സാത്താന്റെ വഞ്ചനയാൽ ഒരു സ്ത്രീ നിമിത്തമായിരുന്നുവെങ്കിൽ, ലോകരക്ഷകനായ യേശുകർത്താവ് ആ പിശാചിന്റെ തലയെ തകർത്ത് മനുഷ്യവർഗ്ഗത്തിന് എന്നേക്കുമുള്ള വീണ്ടെടുപ്പ് സാധ്യമാക്കി ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന വിവരം ഒരു സ്ത്രീയിലൂടെ ലോകത്തെ അറിയിക്കാൻ ദൈവത്തിന് പ്രസാദമായി. അതിന്റെ അർത്ഥം അവർ അപ്പോസ്തലയോ പാസ്റ്ററോ ആയി എന്നല്ല.

ആദിമസഭയിൽ സുവിശേഷത്തിനായി അധ്വാനിച്ച് അനേകം സഹോദരിമാരെ പൗലോസ് അപ്പോസ്തലൻ പേരെടുത്ത് അഭിനന്ദിക്കുന്നുണ്ട്. അതിലൊരാളാണ് നമ്മുടെ സഹോദരിയും കെംക്രെയ സഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫെബ. "ഫെബയെ നിങ്ങൾ വിശുദ്ധന്മാർക്ക് യോഗ്യമാകുംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ട്, അവൾക്ക് നിങ്ങളുടെ സഹായം വേണ്ടുന്ന ഏത് കാര്യത്തിലും സഹായിക്കേണ്ടതിന് ഞാൻ നിങ്ങളെ ഭാരമേൽപ്പിക്കുന്നു. അവളും പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു." (റോമർ 16:1-2)

ad
ad
ad
ad
ad
ad
ad
ad
ad

മറ്റൊരാളാണ് പ്രിസ്ക:

 "ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്യുവിൻ. അവർ എന്റെ പ്രാണന് വേണ്ടി തങ്ങളുടെ കഴുത്ത് വെച്ചുകൊടുത്തവരാകുന്നു; അവർക്ക് ഞാൻ മാത്രമല്ല, ജാതികളുടെ സകല സഭകളും കൂടെ നന്ദി പറയുന്നു." (റോമർ 16:3).

ഇവിടെ 'ശുശ്രൂഷക്കാരത്തി' എന്ന് കണ്ടതുകൊണ്ട് അവർ പാസ്റ്റർ ആയിരുന്നു എന്ന നിഗമനത്തിലാണ് സ്ത്രീകളെ പാസ്റ്റർ ആക്കണമെന്ന് ചിലർ കട്ടായം പിടിച്ച് വാദിക്കുന്നത്.

ഇനിയും പൗലോസിന്റെ മറ്റൊരു പരാമർശം കൂടെ വനിതാ പാസ്റ്റർ വാദികൾ എടുത്ത് ഉദ്ധരിക്കുന്നത് അടുത്തകാലത്ത് കാണുകയുണ്ടായി. ആ വാക്യം ഇതാണ്:

ad
ad
ad
ad
ad
ad
ad
ad
ad

 "എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പോസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്ക് മുമ്പേ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു." (റോമർ 16:7)

ഇവിടുത്തെ 'യൂനിയാവ്' സഹോദരിയായിരുന്നു എന്നും അവർ അപ്പോസ്തലയായിരുന്നു എന്നുമാണ് അവർ വാദിക്കുന്നത്. സത്യത്തിൽ ഈ പേര് സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന കാര്യത്തിൽ വേദപണ്ഡിതന്മാരുടെ ഇടയിൽ ഏക അഭിപ്രായമില്ല. അന്ത്രൊനിക്കൊസും യൂനിയാവും പൗലോസിന്റെ ചാർച്ചക്കാരായിരുന്നു എന്നും, പൗലോസിനോടൊപ്പം സുവിശേഷം നിമിത്തം ജയിലിൽ കിടന്നവരായിരുന്നു എന്നും ഈ വാക്യത്തിൽ നിന്ന് ഗ്രഹിക്കാം. സംശയമുള്ളവർ ഈ വാക്യം ഇംഗ്ലീഷ് ഭാഷാന്തരത്തിൽ നോക്കുക:

 Greet Andronicus and Junia, my fellow Jews who have been in prison with me. They are outstanding among the apostles, and they were in Christ before I was. (New International Version)

ad
ad
ad
ad
ad
ad
ad
ad
ad

Greet Andronicus and Junia, my fellow Jews, who were in prison with me. They are highly respected among the apostles and became followers of Christ before I did. (New Living Translation)

Salute Andronicus and Junia, my kinsmen, and my fellowprisoners, who are of note among the apostles, who also were in Christ before me. (King James)

അപ്പോൾ യൂനിയ സ്ത്രീയായിരുന്നു എന്ന് വാദിച്ചാൽ, അവരും അപ്പോസ്തോലനൊപ്പം ജയിലിൽ കിടന്നു ("who were in prison with me" നോക്കുക) എന്ന് പറയേണ്ടിവരും.

ad
ad
ad
ad
ad
ad
ad
ad
ad

ഇനിയും ന്യൂ ലിവിങ് ട്രാൻസ്‌ലേഷൻ (New Living Translation) നോക്കുക; അവർ അപ്പോസ്തോലന്മാരാൽ വളരെയധികം ബഹുമാനിക്കപ്പെട്ടവരായിരുന്നു ("They are highly respected among the apostles"). പൗലോസിനുമുമ്പേ ക്രിസ്തുവിനെ അറിഞ്ഞവരും ആയിരുന്നു. മിക്ക ഇംഗ്ലീഷ് ട്രാൻസ്‌ലേഷനുകളിലും ഇങ്ങനെ തന്നെയാണ് എഴുതിയിരിക്കുന്നത്; അല്ലാതെ അവർ അപ്പോസ്തോലയും പാസ്റ്ററും ആയിരുന്നു എന്നല്ല.

അപ്പോൾ യൂനിയാബ് (മലയാളം ബൈബിൾ) എന്നത് ഒന്നുകിൽ ഒരു പുരുഷനാമമാണ്, അല്ലെങ്കിൽ പ്രിസ്കയെയും അക്വിലാവെയും പോലെ ഭാര്യഭർത്താക്കന്മാർ ആയിരിക്കാം. അവർ കർത്താവിനായും അപ്പോസ്തലന്മാർക്കായും ചെയ്ത സേവനങ്ങളെ വിശുദ്ധ പൗലോസ് പ്രിസ്കയെയും അക്വിലാവെയും പ്രശംസിച്ചതുപോലെ, ഇവരെയും ഇവരുടെ പ്രവർത്തികളെയും ഓർക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു.

കർത്താവിന്റെ വരവ് അടുക്കുമ്പോൾ പലതരം ദുരുപദേശക്കാറ്റുകളാൽ സഭ വഞ്ചിക്കപ്പെട്ട് അലയാൻ സാധ്യതയുണ്ട്. രാത്രിയുടെ നാലാം യാമത്തിൽ ഇറങ്ങി വന്ന കർത്താവിന്റെ പ്രത്യക്ഷത അടുത്തുവെന്ന് ഈ ദുരുപദേശക്കാറ്റുകൾ നമ്മെ ഓർമ്മിപ്പിച്ച് ഉണർത്തുന്നു.

ad
ad
ad
ad
ad
ad
ad
ad
ad

അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ആധുനിക സഭകളിലെ അനേകം ദുരുപദേശങ്ങളെ എതിർത്തുനിന്ന പാരമ്പര്യമാണ് ഇന്ത്യയിലെ പെന്തെക്കോന്ത് സഭകൾക്കുള്ളത്. സ്ത്രീകളെ കൈവെപ്പ് നൽകി അധ്യക്ഷസ്ഥാനത്താക്കുന്ന ഈ ദുരുപദേശത്തെയും നാം എതിർക്കേണ്ടതാകുന്നു. വിശുദ്ധന്മാർക്ക് ഒരിക്കലായി ഭാരമേൽപ്പിച്ച അതിവിശുദ്ധ വിശ്വാസത്തിനായി പോരാടാൻ നാം ബാധ്യസ്ഥരാണ്.