ഐപിസി കാഞ്ഞിരംകവല മോറിയാ സഭ: ദ്വിദിന കൺവെഷൻ ഡിസം. 28 മുതൽ
മേലുകാവ് :ഐപിസി കാഞ്ഞിരംകവല മോറിയാ സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന കൺവൻഷൻ ഡിസംബർ 28,29 തീയതികളിൽ സഭാഹാളിൽ നടക്കും. മേലുകാവ് സെന്റർ സെക്രട്ടറി പാസ്റ്റർ മോൻസി തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ നോബിൾ ജോസഫ് കൊല്ലം, പാസ്റ്റർ ഹരി ചെന്നൈ എന്നിവർ പ്രസംഗിക്കും. ജെനീസീസ് ഗോസ്പൽ സിംഗേഴ്സ് മേലുകാവ് സംഗീതശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
വാർത്ത :പാസ്റ്റർ.ബോവസ് മാത്യു



