ഐപിസി ചെന്നൈ സെൻട്രൽ സോദരി സമാജത്തിനു പുതിയ ഭാരവാഹികൾ

ചെന്നൈ: ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സോദരി സമാജത്തിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെൻറ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബേബി തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ റാണി ഏബ്രഹാം മുഖ്യ സന്ദേശം നൽകി.

മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളായി റിൻസി റിജു (പ്രസിഡൻ്റ്),  ആനി ഫിലിപ്പ് (വൈസ് പ്രസിഡൻ്റ്), ലോവിസ് ബെന്നി (സെക്രട്ടറി), ബ്ലെസ്സി സാജൻ (ജോയിൻ്റ് സെക്രട്ടറി), ബീന സാം (ട്രഷറാർ), ലീന അലക്സ് (പ്രയർ കോഡിനേറ്റർ) എന്നിവരെയും സഹോദരിമാരായ സൂസൻ മാത്യു, രാജേശ്വരി, ലിസ്സി സാജൻ, മഞ്ചു തോമസ്, സൂസമ്മ രാജൻ എന്നിവരേയും തിരഞ്ഞെടുത്തു.