ദൈവസഭ ദുബായ് പ്രവാസി കൂട്ടായ്മ ശ്രദ്ധേയമായി
വാർത്ത: ഷൈൻ നൈനാൻസ്
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (FG) ദുബായ് ദൈവസഭയുടെ പ്രവാസി കൂട്ടായ്മയും കുടുംബസംഗമവും തിരുവല്ലയിൽ നടന്നത് ശ്രദ്ധേയമായി.
നാട്ടിൽ അവധിക്കെത്തിയ നിലവിലെ സഭാംഗങ്ങൾ, മുൻകാലങ്ങളിൽ ദുബായ് സഭയുടെ ഭാഗമായിരുന്ന വിശ്വാസികൾ, ദൈവദാസന്മാർ (പാസ്റ്റർമാർ), അതുപോലെ നിലവിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന സഭയുടെ മുൻ പ്രവാസി അംഗങ്ങൾ എന്നിവർ സംഗമത്തിൽ ഒന്നിച്ചുചേർന്നു. വർഷങ്ങൾക്ക് ശേഷം പഴയകാല ഓർമ്മകൾ പുതുക്കാനും പരസ്പരം സ്നേഹം പങ്കുവെക്കാനും എത്തിയവരുടെ പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
ദുബായ് ചർച്ചിലെ മുൻകാല ശുശ്രൂഷ ചെയ്ത ദൈവദാസന്മാരെയും മുൻ അംഗങ്ങളെയും ആദരിച്ചു.




