പിസിനാക് ചിക്കാഗോ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ
കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ
ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പെന്തെകോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും ലോകോത്തര നിലവാരമുള്ള താമസ ഭക്ഷണക്രമീകരണങ്ങൾ ആവശ്യമുള്ളവർക്ക് ലഭ്യമാണെന്നും നാഷണൽ ഭാരവാഹികൾ അറിയിച്ചു. വെബ്സൈറ്റിലൂടെയുള്ള രജിസ്ട്രേഷൻ തുടരുന്നു.
ഒഹയർ എയർപോർട്ടിനടുത്തുള്ള ഷാംബർഗ് കൺവെൻഷൻ സെന്റർ ആണ് സമ്മേളനവേദി. സമ്മേളന സ്ഥലത്തുള്ള റിനൈസൻസ് ഹോട്ടലിലും തൊട്ടടുത്തുള്ള മറ്റു ഹോട്ടലുകളിലും ആയിട്ടാണ് താമസ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്
ഏഷ്യയിലെ ഏറ്റവും വലിയ സഭയായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ഡോ സതീഷ് കുമാർ, പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ, പാസ്റ്റർ അനീഷ് കൊല്ലം, ഡോ.സജി ഫിലിപ്പ്, പാസ്റ്റർ സജി മാത്യു, പാസ്റ്റർ ജോൺസൺ ജോർജ്, പാസ്റ്റർ വൈ യോഹന്നാൻ എന്നിവർ മലയാളം സെഷനിൽ അതിഥി പ്രസംഗകരായി എത്തും. റവ ജോൺ ബിവിയർ, ഡോ ജോയൽ മുഡമാലി, ജെയ്സൺ റിച്ചാർഡ് എന്നിവരാണ് ഇംഗ്ലീഷ് സെഷനിലെ പ്രധാന പ്രസംഗകർ. ഡോ. ആനി ജോർജ്, സിസ്റ്റർ ജൂഡി പട്ടാശേരിൽ എന്നിവർ ലേഡീസ് മീറ്റിങ്ങിൽ പ്രസംഗിക്കും.
അമേരിക്കയിലെ പ്രസിദ്ധ സംഗീത ഗ്രൂപ്പായ അപ്പർ റൂം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. കൺവെൻഷന്റെ പ്രധാന തീം ആയ ജനറേഷൻ ടു ജനറേഷൻ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകളും സെമിനാറുകളും സമ്മേളനത്തിൽ ഉണ്ടായിരിക്കും. മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും സമ്മേളനത്തിൽ റവ.ജോർജ് മാത്യു പുതുപ്പള്ളി അച്ഛൻ മുഖ്യാതിഥിയായിരിക്കും.
നാഷണൽ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ. സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഇംഗ്ലീഷ് സെഷൻ കൺവീനർ ഡോ ജോനാഥൻ ജോർജ്, ലേഡീസ് കോർഡിനേറ്റർ ജീന വിൽസൺ എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റിയാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്. നാഷണൽ പ്രയർ കോർഡിനേറ്ററായി പാസ്റ്റർ പി.വി മാമൻ നാഷണൽ മീഡിയ കോർഡിനേറ്ററായി കുര്യൻ ഫിലിപ്പ്, നാഷണൽ രജിസ്ട്രേഷൻ കോർഡിനേറ്റർ ആയി ഷെറി ജോർജ് എന്നിവരും പ്രവർത്തിച്ചുവരുന്നു.
ലോക്കൽ കൺവീനർമാരായ പാസ്റ്റർ ജിജു ഉമ്മൻ, ഡോ.ടൈറ്റസ് ഈപ്പൻ, സെക്രട്ടറിമാരായ ഡോ ബിജു ചെറിയാൻ, ജോൺ മത്തായി ട്രഷറർമാരായ കെ.ഒ ജോസ് സിപിഎ, വർഗീസ് സാമുവൽ എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ പ്രാദേശിക പ്രവർത്തക സമിതി വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
5000 ത്തിലധികം വിശ്വാസികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. PCNAKCHICAGO.ORG എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. കോൺഫ്രൻസ് സംബന്ധമായ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടുവർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന പിസിനക് കോൺഫ്രൻസ് ഈ വർഷം കഴിഞ്ഞാൽ 2028 ൽ ആയിരിക്കും ഇനി ഉണ്ടാവുക.

