"ചരിത്രം ഉറങ്ങുന്ന ആൽപ്പാറ" സഭ പ്രകാശനം ചെയ്തു

"ചരിത്രം ഉറങ്ങുന്ന ആൽപ്പാറ" സഭ പ്രകാശനം ചെയ്തു
ഐ പി സി സ്റ്റേറ്റ് കൗൺസിൽ മെമ്പർ കെ. എം. ദാനിയേൽ, ഡോ. ജോയ് എബ്രഹാം, പാസ്റ്റർ ഷിജു സാമൂവൽ, പാസ്റ്റർ മാത്യു തോമസ്, പാസ്റ്റർ ജോസ് എബ്രഹാം, സി. വി. മാത്യു

തൃശൂർ :74 വർഷങ്ങൾ പിന്നിട്ട ആൽപ്പാറ സഭയുടെ ചരിത്ര സ്മരണകൾ അടങ്ങിയ പുസ്തകം 'ചരിത്രം ഉറങ്ങുന്ന ആൽപ്പാറ സഭ ' പ്രകാശനം ചെയ്തു.

ജനു. 5 ന് മുല്ലക്കരയിൽ നടന്ന ഐ പി സി ഈസ്റ്റ്‌ സെന്റർ കൺവെൻഷൻന്റെ സംയുക്ത സഭാ യോഗത്തിൽ സെന്റർ ശുശ്രുഷകൻ പാസ്റ്റർ മാത്യു തോമസ് ആദ്യ പ്രതി ഡോ. ജോയ് എബ്രഹാമിന് നൽകി പ്രകാശനം നിർവഹിച്ചു. സഭാ ശുശ്രുഷകൻ പാസ്റ്റർ ഷിജു സാമൂവൽ പുസ്തകം പരിചയപ്പെടുത്തി. ആൽപ്പാറ സഭാ അംഗവും ഗുഡ്ന്യൂസ്‌ ചീഫ് എഡിറ്ററുമായ ബ്രദർ സി. വി. മാത്യുവാണ് ഗ്രന്ഥകാരൻ.

Advertisement