ഫുൾ ഗോസ്പൽ ചർച്ച് ദേശീയ കൺവെൻഷൻ ജനു. 2 വ്യാഴം മുതൽ

ഫുൾ ഗോസ്പൽ ചർച്ച് ദേശീയ കൺവെൻഷൻ ജനു. 2 വ്യാഴം മുതൽ

തൃശൂർ :ഫുൾ ഗോസ്പൽ ചർച്ച് 69- മത് ദേശീയ കൺവെൻഷൻ ജനു. 2 വ്യാഴം മുതൽ 5 ഞായർ വരെ ഇക്കണ്ട വാരിയർ റോഡിൽ മനോരമ ഓഫീസിനു സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. വ്യാഴം മുതൽ ശനി വരെ വൈകീട്ട് 5.30 ന് പൊതുയോഗം.

സഭാ പ്രസിഡന്റ്‌ പാസ്റ്റർ ദാനിയേൽ ഐയ്രൂർ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ്, യോഹന്നാൻ ജേക്കബ്, ലയണൽ ദാനിയേൽ, സുരേഷ് ബാബു എന്നിവർ പ്രസംഗിക്കും.

പകൽ യോഗങ്ങൾ രാവിലെ 10 മുതൽ മിഷൻ ക്വാർട്ടേഴ്സിലെ വർഷിപ് സെന്ററിൽ നടക്കും. കെ. ബി. ഇമ്മാനുവേൽ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.