ഹെബ്രോൻ ബൈബിൾ കോളജ് : പി.ജി കോഴ്സ് ക്ലാസുകൾ ജനു. 20 ന് തുടങ്ങും

ഹെബ്രോൻ ബൈബിൾ കോളജ് : പി.ജി കോഴ്സ് ക്ലാസുകൾ ജനു. 20 ന് തുടങ്ങും

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭക്ക് അഭിമാനമായി സ്വന്തം നിലയിൽ പ്രവർത്തിക്കുന്ന ഹെബ്രോൻ ബൈബിൾ കോളജ് (പിജി) 33-ാം ബാ ച്ചിന്റെ ഉദ്ഘാടനം ജനുവരി 20 തിങ്കളാ ഴ്ച്ച നടക്കും. പ്രിൻസിപ്പൽ കൂടിയായ ഐപിസി സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ കൂടിയായ സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്ന തിൽ മുഖ്യസന്ദേശം നൽകും. 200 മണിക്കൂർ ആണ് ക്ലാസ്.100 മണിക്കൂർ സൂമിലും100 മണിക്കൂർ അവസാന 5 ദിവസങ്ങളിലായി ക്യാംപിലുമാണ് നടക്കുന്നതെന്ന് ചെയർമാൻ പാസ്റ്റർ സാം പി.ജോസഫ്, സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ എന്നിവർ അറിയിച്ചു.

25-ൽ അധികം വിഷയങ്ങളിലായി 10 പ്രധാനധ്യാപകർ ക്ലാസ് നയിക്കും. പിജി പൂർത്തിയാക്കുന്നവർക്ക് മാത്രമെ കേരളത്തിൽ സഭാ ശുശ്രൂഷ ലഭിക്കുകയുള്ളു.അംഗീകൃത ബൈബിൾ കോളജുകളിൽ 3 വർഷം പഠനം പൂർത്തിയാക്കിയവർക്കാണ്  പ്രവേശനം നൽകു ന്നത്. എഴുത്ത് പരീക്ഷയും ഇൻ്റർവ്യൂവും കഴിഞ്ഞ 66 പേരാണ് ഈ ബാച്ചിലുള്ളത്. ‌സ്റ്റേറ്റ് കൗൺസിലിന്റെ ചുമതലയിൽ ക്രമീകൃതമായി നടക്കുന്ന കോഴ് സാണിത്. ശുശ്രൂഷയിലേക്കുള്ള പ്രാ യോഗിക പരിശീലനമാണ് നൽകുന്നത്. 

പിജി ബോർഡിൻ്റെ നിലവിലെ ഭാരവാഹികൾ: പാസ്റ്റർ സാം പി.ജോസഫ് (ചെയർമാൻ), പാസ്റ്റർ ഏബ്രഹാം വർഗീസ് (വൈസ് ചെയർമാൻ), പീറ്റർ മാത്യു കല്ലൂർ (സെക്രട്ടറി), പാസ്റ്റർ പി.എ.മാത്യു (ഡീൻ), പീറ്റർ മാത്യു വല്ല്യത്ത് (മാനേ ജർ), പാസ്റ്റർ തോമസ് ജോർജ് (ജോ. സെക്രട്ടറി), സാം.സി.ദാനിയേൽ (ട്രഷ റർ).