ശാരോൻ ഫെല്ലോഷിപ് ചർച്ച് തൃശൂർ റീജിയൻ കൺവെൻഷൻ ജനു. 29 മുതൽ

തൃശൂർ :ശാരോൻ ഫെല്ലോഷിപ് ചർച്ച് തൃശൂർ റീജിയൻ കൺവെൻഷൻ ജനു. 29 ബുധൻ മുതൽ ഫെബ്രു. 2 ഞായർ വരെ പറവട്ടാനി ശാരോൻ ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകീട്ട് 6 ന് പൊതുയോഗം. പാസ്റ്റർമാരായ റോയ് ചെറിയാൻ, പി. വി. ചെറിയാൻ, കെ. ജെ. ഫിലിപ്പ്, കെ. വി. ഷാജു, ബിജു ജോസഫ്, ജോമോൻ ജോസഫ്, തമ്പി ദാനിയേൽ, ജോൺ കെ. മാത്യു എന്നിവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.
കൺവെൻഷനോട് അനുബന്ധിച്ചു ബുധൻ രാവിലെ 10 ന് പാസ്റ്റേഴ്സ് മീറ്റിംഗ്, വ്യാഴം, ശനി രാവിലെ 10 ന് പൊതുയോഗം, വെള്ളി രാവിലെ 10 ന് ഉപവാസപ്രാത്ഥന, ഞായർ രാവിലെ 9 ന് സംയുക്ത സഭായോഗവും ഉച്ചകഴിഞ്ഞു 2.30 ന് സി. ഇ. എം -സൺഡേ സ് സ്കൂൾ വാർഷികവും നടക്കും.പാസ്റ്റർമാരായ പി. എം ജോൺ, ബാബു മോസസ്, പി. ടി. ജോൺ, ബ്രദർ പി. കെ. ജോൺ എന്നിവർ നേതൃത്വം നൽകും.
Advertisement