തലചായ്ക്കാനൊരിടം: ഗുഡ്ന്യൂസ് ഭവനം വയനാട്ടിൽ


തലചായ്ക്കാനൊരിടം: ഗുഡ്ന്യൂസ് ഭവനം വയനാട്ടിൽ
വയനാട് വൈത്തിരിയിൽ പണിപൂർത്തീകരിച്ച ഗുഡ്‌ന്യൂസ് ഭവനത്തിൻ്റെ താക്കോൽ ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് കുര്യൻ മാത്യു സഹോദരി ലീലാവതിക്ക് നൽകുന്നു. ന്യൂജേഴ്‌സി ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സഹായത്തോടെയാണ് ഭവനനിർമാണം പൂർത്തീകരിച്ചത്.
ad
ad
ad

വയനാട്: ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ പണികഴിപ്പിച്ച ഗുഡ്‌ന്യൂസ് ഭവനത്തിന്റെ സമർപ്പണവും താക്കോൽ ദാനവും പ്രസിഡൻ്റ് കുര്യൻ മാത്യു നിർവഹിച്ചു. ഗുഡ്ന്യൂസിന്റെ 2502-ാമത് ഭവനം തലചായ്ക്കാനായി ഒരുങ്ങിയത് വൈത്തിരി സ്വദേശിയായ ലീലാവതി എന്ന സഹോദരിയ്ക്കാണ്.

ad
ad
ad

ന്യൂജേഴ്‌സി ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയിലെ സഹോദരി സമാജത്തിന്റെ സഹായ ത്തോടെയാണ് ഭവനത്തിൻ്റെ നിർമാണം പൂർത്തീകരിച്ചത്.

ഗുഡ്‌ന്യൂസ് പ്രൊമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. ജോബ് അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് കുര്യൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി എക്‌സിക്യൂട്ടീവ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം ആമുഖപ്രഭാഷണം നിർവഹിച്ചു. വൈത്തിരി എജി സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.എം. തോമസ് സമർപ്പണപ്രാർഥനയ്ക്ക് നേതൃ ത്വം നൽകി. ഗുഡ്‌ന്യൂസ് ബോർഡ് അംഗം ലില്ലി കുര്യൻ പങ്കെടുത്തു.

ഗുഡ്‌ന്യൂസ് വയനാട് ജില്ലാ കോ-ഓർഡിനേറ്റർ പാസ്റ്റർ ജോബി ഇ.ടി., പ്രതിനിധി പാസ്റ്റർ സുബാഷ് കെ. ജോസ്, പാസ്റ്റർമാരായ ബിനു സ്കറിയ, ബേബി ജോൺ, പി.ടി. സാബു, ഷിൻ്റോ പോൾ, ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ എ. രാധാകൃഷ്ണൻ സമാപന പ്രാർഥനയും ആശീർവാദവും നിർവഹിച്ചു.

ad
ad
ad
ad
ad
ad
ad
ad
ad

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽ കുന്ന സഭയാണ് ന്യൂജേഴ്‌സി ഇന്ത്യ ക്രിസ്‌ത്യൻ അസംബ്ലി. സഭയുടെ പുത്രിക സംഘടനയായ സഹോദരി സമാജമാണ് ഭവനത്തിന്റെ നിർമാണ ചെലവിനായി പണം നൽകിയത്. കൂടാതെ ഭവനത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകളും നൽകി. പാസ്റ്റർ ഫിന്നി തോമസ് സഭയുടെ സീനിയർ ശുശ്രൂഷകനാണ്. സിസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന് പ്രസിഡന്റ് ജിജി തോമ സ്, സെക്രട്ടറി എലിസബത്ത് മാത്യു എന്നിവർ നേതൃത്വം നൽകുന്നു. കോർഡിനേറ്ററായി ജെസ്സി ചാക്കോ പ്രവർത്തിച്ചു.

കൂടുതൽ ചിത്രങ്ങൾ