ഹൈദരാബാദ് മെച്ചബോലാറം ഐപിസി ബേഥേൽ സഭാഹാൾ സമർപ്പണം

ഹൈദരാബാദ് മെച്ചബോലാറം ഐപിസി ബേഥേൽ സഭാഹാൾ സമർപ്പണം
ad
ad
ad

വാർത്ത: ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്

ഹൈദരാബാദ്: മെച്ചബോലാറം ഐപിസി ബേഥേൽ സഭാഹാൾ സമർപ്പണം ആഗസ്റ്റ് 15നു നടന്നു. ഐപിസി ഹൈദരാബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് പ്രസിഡൻ്റ് പാസ്റ്റർ സി.എം. മാമ്മൻ സമർപ്പണ പ്രാർത്ഥനയും ഉത്ഘാടനവും നിർവ്വഹിച്ചു. സഭാശുശ്രൂഷകൻ പാസ്റ്റർ ലിവിങ്ങ്സ്റ്റൺ വി. രാജു അദ്ധ്യക്ഷത വഹിച്ചു. ആർ. രാജു (സെക്രട്ടറി) സഭയുടെ ഗതകാല സ്മരണകൾ പങ്കിട്ടു. ബിനു റ്റി. മാത്യു (ട്രഷറാർ) സംസാരിച്ചു. പാസ്റ്റർ ജോബി മാത്യു, പാസ്റ്റർ ജോൺസൺ പി.ജെ , സിസ്റ്റർ മോളി മാമ്മൻ, ബെന്നി ചാക്കോ, പാസ്റ്റർ സണ്ണി കെ, പാസ്റ്റർ ബിനോയി പി.വി എന്നിവർ ആശംസകൾ അറിയിച്ചു. സെൽവരാജ് സ്വാഗതവും ബിജോയ് ജേക്കബ് നന്ദിയും അറിയിച്ചു. പാസ്റ്റർ കെ.എ. തോമസ് പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞു.

ചുരുക്കം കുടുംബങ്ങളുമായി 1992ൽ സ്ഥാപിതമായ ഐ.പി.സി ബേഥേൽ സഭ കഴിഞ്ഞ മുപ്പത്തിനാല് വർഷത്തെ യാത്രയ്ക്കിടയിൽ അഭിമാനകരമായ വളർച്ചയാണ് കൈവരിച്ചത്. 

Advertisement