സാഹിത്യ സംഗമം ഷാർജയിൽ ഫെബ്രു. 8 ന്; ഫാദർ ബോബി കട്ടിക്കാട് മുഖ്യാതിഥി

സാഹിത്യ സംഗമം ഷാർജയിൽ ഫെബ്രു. 8 ന്;  ഫാദർ ബോബി കട്ടിക്കാട് മുഖ്യാതിഥി

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 ന് ഷാർജ വർഷിപ് സെൻ്ററിൽ സാഹിത്യ സംഗമവും തോന്നയ്ക്കൽ പുരസ്ക്കാര സമർപ്പണവും നടക്കും.

പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഫാദർ ബോബി ജോസ് കട്ടിക്കാട് മുഖ്യ പ്രഭാഷണം നടത്തും.

ചാപ്റ്റർ പ്രസിഡണ്ട് പി സി ഗ്ലെന്നിയുടെ അധ്യക്ഷതയിൽ ഐപിസി യുഎഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ വിത്സൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുളളംകാട്ടിൽ ആമുഖ പ്രഭാഷണം നടത്തും.

തോന്നയ്ക്കൽ സാഹിത്യ പുരസ്ക്കാരം ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് ഏറ്റുവാങ്ങും. വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

ഗ്ലോബൽ മീഡിയ അസോസിയേഷൻ ഭാരവാഹികളായ ആൻ്റോ അലക്സ്, വിനോദ് എബ്രഹാം, കൊച്ചുമോൻ ആന്താര്യത്ത് , ഡോ. റോയി ബി കുരുവിള, ലാൽ മാത്യു, പാസ്റ്റർ ജോൺ വർഗീസ്, നെവിൻ മങ്ങാട്ട്, മജോൺ കുര്യൻ എന്നിവർ നേതൃത്വം നൽകും.