പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയ്ക്കും വേണ്ടി പ്രാർഥിക്കുക

പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയ്ക്കും വേണ്ടി പ്രാർഥിക്കുക

മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജ പാപ്പച്ചനും വേണ്ടി പ്രാർത്ഥിക്കുക. 

ഇവർ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയതിനെത്തുടർന്ന് ഏറെ പ്രയാസത്തിലായിരിക്കുന്നു. അന്തിമ വിധി  ജനുവരി 22 ന് പുറപ്പെടുവിക്കും.

കഴിഞ്ഞ 8 മാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ വിട്ടയച്ചിരുന്നു.   ഏകദേശം 30 തവണയായി കേസുകളുടെ വാദം കേട്ടതിനു ശേഷം ജനു.18 ന് നടന്ന വിചാരണയിൽ  കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഉത്കണ്ഠയും രക്തസമ്മർദ്ദവും മൂലം പാസ്റ്റർ ജോസ് ആശുപത്രിയിൽ ആയിരിക്കുന്നു. ഇവരുടെ വിടുതലിനായി പ്രാർത്ഥിച്ചാലും.

വാർത്ത. ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന