ഐപിസി വടക്കഞ്ചേരി സെൻറർ കൺവെൻഷൻ ജനു. 30 മുതൽ
വാർത്ത: എബ്രഹാം വടക്കേത്ത്
വടക്കഞ്ചേരി: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 മത് വാർഷിക കൺവെൻഷൻ ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിനടുത്തുള്ള നാട്ടരങ്ങ് ഗ്രൗണ്ടിൽ നടക്കും. സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ഡാനിയേൽ കൊന്നനിൽക്കുന്നിൽ, എബി എബ്രഹാം, ജോ തോമസ് എന്നിവർ പ്രസംഗിക്കും. ജസ്വിൻ & ജെയ്സൺ എന്നിവരുടെ നേതൃത്വത്തിൽ ഗാനശ്രൂഷ നടക്കും. സെൻ്റെർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൺവെൻഷന് നേതൃത്വം നൽകും.