മണിപ്പൂർ കലാപം : ഉത്കണ്ഠ രേഖപ്പെടുത്തി ഐപിസി സോഷ്യൽ വെൽഫയർ ബോർഡ്

മണിപ്പൂർ കലാപം : ഉത്കണ്ഠ രേഖപ്പെടുത്തി ഐപിസി സോഷ്യൽ വെൽഫയർ ബോർഡ്

കുമ്പനാട്  : കഴിഞ്ഞ രണ്ടു മാസമായി മണിപ്പൂരിൽ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ആരാധനാലയങ്ങളും  സ്ഥാപനങ്ങളും നശിപ്പിക്കുകയും ചെയ്യുന്ന സംഭവത്തിൽ ഐപിസി സോഷ്യൽ വെൽഫയർ ബോർഡ് ഉത്കണ്ഠ രേഖപ്പെടുത്തി.
സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനും ജനജീവിതം പൂർവസ്ഥിതിയിലെത്തിക്കുന്നതിനും പലായനം ചെയ്യപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും അടിയന്തരശ്രമങ്ങളുണ്ടാകണം. രാജ്യത്തെ ജനങ്ങൾക്കു ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ടതു ഭരണാധികാരികളുടെ ബാധ്യതയാണെന്നും പ്രമേയത്തിലൂടെ ഓർമിപ്പിച്ചു.

ജൂലൈ 1 ന് കൂടിയ യോഗത്തിൽ ചെയർമാൻ സജി മത്തായി കാതേട്ട് അദ്ധ്യക്ഷനായിരുന്നു. ഫിനാൻസ് കോർഡിനേറ്റർ ഇവാ. ജോർജ് തോമസ് വടക്കഞ്ചേരി പ്രമേയം അവതരിപ്പിച്ചു. പെന്തെക്കോസ്തു സഭകളും സംഘടനകളും ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് വേണ്ടി അടിയന്തിര സഹായവും  നല്കണമെന്നും അഭ്യർത്ഥിച്ചു. 

വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം , സെക്രട്ടറി ബേസിൽ അറക്കപ്പടി, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് , ട്രഷറാർ ജോബി ഏബ്രഹാം നേര്യമംഗലം, സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ കുര്യൻ, മീഡിയ കൺവീനർ സന്ദീപ് വിളമ്പുകണ്ടം എന്നിവർ പ്രസംഗിച്ചു.

Advertisement