ഐപിസി പി.ജി. കോഴ്സ് പരിശീലന കോഴ്സ് മുട്ടുമണ്ണിൽ ; ഡിസം. 11 നു തുടക്കം

ഐപിസി പി.ജി. കോഴ്സ് പരിശീലന കോഴ്സ് മുട്ടുമണ്ണിൽ ; ഡിസം. 11 നു തുടക്കം

കുമ്പനാട് : ഹെബ്രോൻ ബൈബിൾ കോളേജ് (പി.ജി ) 32 മത് ബാച്ചിന്റെ 5 ദിവസത്തെ സമാപന പരിശീലന ക്യാമ്പ് ഡിസം. 11 മുതൽ ഡിസം. 15 വരെ കുമ്പനാട് മുട്ടുമൺ ഐസിപിഎഫ് സെന്ററിൽ നടക്കും.

 11 ന് തിങ്കളാഴ്ച രാവിലെ 10.30 ന് ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം നിർവഹിക്കും.

പി ജി ബോർഡ് ചെയർമാൻ പാസ്റ്റർ സാം പി.ജോസഫ് അദ്ധ്യക്ഷനായിരിക്കും.

പാസ്റ്റർ എബ്രഹാം ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തും. പാസ്റ്റർമാരായ പി.എ.മാത്യു , രാജു ആനിക്കാട്, എബ്രഹാം വർഗീസ് , തോമസ് ജോർജ്, ബ്രദർ ജയിംസ് ജോർജ് വേങ്ങൂർ, ബ്രദർ പി.എം.ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും.

പി.ജി. ബോർഡ് സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ , മാനേജർ പീറ്റർ മാത്യു വല്യത്ത്, ട്രഷറാർ സാം സി.ദാനിയേൽ എന്നിവർ നേതൃത്വം നല്കും.

1995-ൽ ആരംഭിച്ച പി.ജി. കോഴ്സിലൂടെ നൂറുക്കണക്കിന് മിഷനറിമാരാണ് പഠനം പൂർത്തിയാക്കിയത്.100 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ഈ പ്രാവശ്യവും ഓൺലൈനിൽ ആണ് നടന്നത്. 

79 ശുശ്രൂഷകരാണ് ഈ പ്രാവശ്യം പരിശീലന പഠന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഡിസം.15 ന് വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യാതിഥിയായിരിക്കും.ഈ പ്രാവശ്യവും മികച്ച അദ്ധ്യാപകരും കാലിക പ്രാധാന്യമുള്ള വിഷയങ്ങളുമാണ് കോഴ്സിലൂടെ നല്കിയത്. ജേർണലിസവും മാസ്കമ്യൂണിക്കേഷനും പോലുള്ള കാലിക പ്രസക്തിയുള്ള കോഴ്സുകൾ പരിശീലന കോഴ്സിൽ ഈ പ്രാവശ്യവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഓൺലൈനിൽ പഠനം പൂർത്തീകരിച്ച എല്ലാവരും പരിശീല കോഴ്സിൽ നിർബന്ധമായും പങ്കെടുക്കണമെന്നും ചെയർമാൻ പാസ്റ്റർ സാം പി. ജോസഫ് , സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

വിവരങ്ങൾക്ക് : +91 94475 95621