നിങ്ങളുടെ ദർശനം നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കും: പാസ്റ്റർ സാം ജോർജ്

പത്തനാപുരം സെന്റർ പി.വൈ.പി.എ പ്രവർത്തനങ്ങൾക്ക് തുടക്കമായി

നിങ്ങളുടെ ദർശനം നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കും: പാസ്റ്റർ സാം ജോർജ്
പാസ്റ്റർ സാം ജോർജ്

പത്തനാപുരം സെന്റർ പി.വൈ.പി.എ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പത്തനാപുരം: ദൈവീക ദർശനങ്ങൾ ഉയർത്തിപ്പിടിച്ച്, സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചാൽ നിങ്ങളുടെ ദർശനം നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കുമെന്ന് പാസ്റ്റർ സാം ജോർജ് പ്രസ്താവിച്ചു. പത്തനാപുരം സെന്റർ പി.വൈ.പി.എ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്‌ഘാടനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പി.വൈ.പി.എ പ്രസിഡന്റ് ഇവാ. ജോൺസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സി.എ. തോമസ് ഉദ്‌ഘാടനം നിർവഹിച്ചു. 

അസ്സോസിയേറ്റ് സെന്റർ ശുശ്രൂഷകൻ ജേക്കബ് ജോർജ് അനുഗ്രഹ പ്രാർത്ഥന നടത്തി. പ്രവർത്തന പദ്ധതികൾ അടങ്ങിയ 'വിഷൻ 2023' അഡ്വ. ജോൺസൻ സാമുവേൽ നിർവഹിച്ചു. പ്രവർത്തന ഫണ്ട് ഉദ്‌ഘാടനം സംസ്ഥാന ട്രഷറർ പി.എം. ഫിലിപ്പ് നിർവഹിച്ചു. പി.വൈ.പി.എ സംസ്ഥാന പ്രസിഡന്റ് ഇവാ. ഷിബിൻ ജി. സാമുവേൽ ഭാരവാഹികളെ പരിചയപ്പെടുത്തി. ചാരിറ്റി പ്രവർത്തന ഉദ്‌ഘാടനം പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ നിർവഹിച്ചു. 

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സംസ്ഥാന പി.വൈ.പി.എ ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഇവാ. മോൻസി മാമ്മൻ, ജോയിന്റ് സെക്രട്ടറിമാരായ ലിജോ സാമുവേൽ സാമുവേൽ, സന്ദീപ് വിളമ്പുകണ്ടം, ട്രഷറർ ഷിബിൻ ഗിലെയാദ്, പത്തനാപുരം സെന്ററിലെ ഇതര പുത്രിക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 

സെന്റർ പി.വൈ.പി.എ ഭാരവാഹികളായ അലക്സ് എബ്രഹാം, ഷെറിൻ തോമസ്, ആഷേർ മാത്യു തോമസ്, സ്റ്റാൻലി സാം, സാം പോൾ, ജോയൽ എബി ജോർജ്, ഏബൽ ടി. മാത്യു എന്നിവർ നേതൃത്വം നൽകി.

Advertisement